Latest News
Loading...

എൽ.ഡി.എഫ്, എസ്.ഡി.പി.ഐ കൂട്ടുകെട്ട് തകർന്നടിഞ്ഞു : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയുടെ ഭരണത്തെ അട്ടിമറിക്കാനായി സെബാസ്റ്റ്യൻ കുളത്തുങ്കൻ MLA യുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് രൂപപ്പെടുത്തിയെടുത്ത അവിശുദ്ധ കൂടുകെട്ട് ചീട്ടു കൊട്ടരം പോലെ തകർന്നടിഞ്ഞിരിക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ അഭിപ്രായപ്പെട്ടു.



.UDF ഭരണത്തെ തകർക്കാൻ എസ്.ഡി.പി.ഐക്ക് പിൻതുണ നൽകിയാൽ കേരളത്തിലെ ബഹുജനങ്ങൾ LDF നെ തൂത്തെറിയും എന്ന തിരിച്ചറിവാണ് LDF ഇന്ന് നടന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ പ്രേരിപ്പിച്ചതെന്നും സജി പറഞ്ഞു.
.വർഗീയ കക്ഷികളെ കൂട്ടുപിടിച്ച് ജനാധിപത്യ ഭരണത്തെ അട്ടിമറിക്കാനായി ഈരാറ്റുപേട്ടയിലും, കോട്ടയത്തും LDF നടത്തിയ ശ്രമങ്ങൾ തീക്കൊള്ളി കൊണ്ടുള്ള തല ചെറിച്ചിലാണെന്നും സജി ആരോപിച്ചു.

.

Post a Comment

0 Comments