Latest News
Loading...

റോഡിലെ കുഴികള്‍; വാഴ വെച്ച് പ്രതിഷേധിച്ച് വ്യാപാരികൾ

പാലാ. തിരക്കേറിയ ഏറ്റുമാനൂർ -പൂഞ്ഞാർ സംസ്ഥാന പാതയുടെ ഭാഗമായ ളാലംപാലം 
ജംഗ്ഷനിലും, സ്റ്റേഡിയം ജംഗ്ഷനിലും 
രൂപപ്പെട്ട റോഡിലെ കുഴികൾ അപകടകെണിയായി തീരുന്നു.
 നിരവധി ഇരുചക്ര വാഹന യാത്രക്കാർ ദിവസവും കുഴിയിൽ വീണ് പരിക്കേൽക്കുന്ന പതിവായി.


.നിരത്തിലെ അപകടകരമായ കുഴികൾ നികത്തി റോഡിലെ യാത്ര സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റും, ഏകോപന സമിതി 
 യൂത്ത് വിങ്ങും റോഡിലെ കുഴികളിൽ 
 വാഴനട്ട് പ്രതിഷേധിച്ചു. ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി വി സി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. Video


പ്രതിഷേധ സമരത്തിന് ജിസ്മോൻ കുറ്റിയാങ്കൽ, ജോൺ ദർശന, എബി സൺ ജോസ്, അനൂപ് ജോർജ്, ജയേഷ് പി ജോർജ്, വിപിൻ പോൾസൺ, റ്റാജി പോപ്പി പിൻ, സഞ്ജു കെ ജെയിംസ്, അരുൺ ചെറുപുഷ്പം, ജോമോൻ പോൾസൺ, ജോസ് ചന്ദ്രത്തിൽ, ടോം ആനകല്ലിങ്കൽ, 
 അനീഷ് ജോർജ്, അജേഷ് പി ജോർജ്,
ജിബി ആന്റണി, നൈ ജിൻ മാത്യു. തുടങ്ങിയവർ നേതൃത്വം നൽകി