Latest News
Loading...

മണ്ണിടിച്ചിൽ - റോഡിൽ പതിച്ച പാറ പൊട്ടിച്ചു നീക്കും



 തിങ്കൾ രാത്രയിലുണ്ടായ ശക്തമായ മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നിലവ് മേച്ചാൽ- കടപ്പുഴ റോഡിൽ പതിച്ച കുറ്റാൻ പാറ കല്ലുകൾ  ഉടൻ പൊട്ടിച്ചു നീക്കുമെന്ന് പിഡബ്ലൂഡി  അധികൃതർ. പാലാ സ്വാദേശിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന കല്ലുകളാണ്  കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയത് മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ പതിച്ചത്. 

.അഞ്ചടിയിലധികം ഉയരമുള്ള അഞ്ചോളം വലിയ കല്ലുകളും മണ്ണുമാണ് റോഡിൽ പതിച്ചത്. ഇവ റോഡിൽ നിന്നും ഉടനടി പൊട്ടിച്ചു മറ്റുവാനും ഗതാഗതം പൂർണമായും പുനസ്ഥാപിക്കാനുള്ള നടപാടികൾ ഉടനടി പൂർത്തീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച  പിഡബ്ലൂഡി എക്സിക്യൂട്ടീവ് ഇഞ്ചിനിയർ ശ്രീലേഖ അറിയിച്ചു. 



ഇരുപത് അടിയോളം ഉയരത്തിൽ നിന്നാണ് കല്ല് പതിച്ചതിനെ തുടർന്ന് റോഡും ഭാഗികമായി തകർന്നിട്ടുണ്ട്.  മഴ ശക്തമാകുന്നതോടെ റോഡിന്  ഭീക്ഷണിയായി  നിരവധി പാറകൾ പ്രദേശത്തുണ്ടെന്നു ഇത് റവന്യൂ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമെന്നും നാട്ടുകാർ അറിയിച്ചു. 


.തിങ്കൾ രാത്രയോടെ കൂടി തന്നെ ഗ്രാമ പഞ്ചായത്ത്‌ അംഗം ഇത്തമ്മ മാത്യുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡിൽ പതിച്ച ചെറിയ കല്ലുകളും മണ്ണും നീക്കി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിതിനെ തുടർന്ന് റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്നത്.സിപിഐ എം ലോക്കൽ സെക്രട്ടറി കെഒ ജോർജ്, ഗ്രാമ പഞ്ചായത്ത്‌ അംഗം ഇത്തമ്മ മാത്യു, അജിത് പെമ്പിളകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ എന്നിവരും അധികൃതർക്കൊപ്പം സ്ഥലം സന്ദർശിച്ചിരുന്നു.

Post a Comment

0 Comments