Latest News
Loading...

പാലായിൽ റോഡ് മെയിൻറനൻസ് വർക്കുകൾ ആരംഭിച്ചു.



പാലായിലെ റോഡ് മെയിൻറനൻസ് വർക്കുകൾ മുടങ്ങുന്നതിനുള്ള യഥാർത്ഥ കാരണങ്ങൾ ജനങ്ങളെ  ബോധ്യപ്പെടുത്തുന്നതിനും,  അധികാരികളെ തിരുത്തുന്നതിനും വേണ്ടി യൂത്ത് കോൺഗ്രസ് ഇന്നലെ പാലാ മണ്ഡലത്തിൽ നടത്തിയ സമരപരിപാടികൾ വിജയിച്ചു.  


.എംഎൽഎ ഇടപെട്ട് പൂർത്തിയാക്കിയ  റോഡ് മെയിൻറനൻസ് പദ്ധതിയുടെ നടപടിക്രമങ്ങൾ ഇനിയും വൈകിച്ചാൽ, ചില സ്ഥാപിത താല്പര്യങ്ങൾ ചർച്ചയാകും എന്ന  തിരിച്ചറിവ് അധികാരികൾക്ക് ഉണ്ടാവുകയും,  അടിയന്തരമായി  റോഡിലെ കുഴികൾ അടയ്ക്കാൻ ഉള്ള പ്രവർത്തനങ്ങൾ  പൊതുമരാമത്ത് വകുപ്പ് ഇന്ന് രാവിലെ തന്നെ ആരംഭിക്കുകയും ചെയ്തു. 

 പാലായുടെ പൊതുമണ്ഡലത്തിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത്  തിരുത്തൽ ശക്തിയായി   ജനങ്ങൾക്കൊപ്പം എന്നും യൂത്ത് കോൺഗ്രസ് ഉണ്ടാവും എന്ന്  മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് തോമസ് ആർ വി ജോസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Post a Comment

0 Comments