Latest News
Loading...

അടുത്ത മൂന്നുമണിക്കൂറില്‍ വ്യാപകമഴയ്ക്ക് സാധ്യത,വീണ്ടും മുന്നറിയിപ്പ്



 സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ വ്യാപകമഴയ്ക്ക് സാധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. 

കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ കനത്തമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. അടുത്ത മൂന്നു മണിക്കൂറിൽ (ഒക്‌ടോബർ 20 വൈകിട്ട് 7 നകം) ജില്ലകളിലെ  ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത.



.ഇടിമിന്നലിനും സാധ്യതയെന്നും പുതിയ മുന്നറിയിപ്പ് പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റല്‍ വേഗമുളള കാറ്റിനും സാധ്യത. ഇതിനിടെ, മലയോര മേഖലകളി‍ല്‍ മഴ തുടരുന്നു. കോട്ടയത്തും കോഴിക്കോടും മലയോരമേഖലകളില്‍ മഴ തുടരുകയാണ്.


Post a Comment

0 Comments