Latest News
Loading...

കോളേജുകളിൽ കൗൺസിലിംഗ് സെല്ലുകൾ ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി




കോട്ടയത്ത് വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ചത് ദൗർഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.ക്യാമ്പസുകളിൽ ബോധവൽക്കരണ പരിപാടികൾക്ക് മന്ത്രി അടിയന്തര നിർദ്ദേശം നൽകി. ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങൾ സംബന്ധിച്ച് ക്ലാസുകൾ നടത്തണമെന്നും ലിംഗനീതിയെപ്പറ്റി വിശദമായ വിവരണം ഉൾപ്പെടുത്തിയാവണം ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കേണ്ടതെന്നും മന്ത്രി നിർദ്ദേശിച്ചു. 


.
കോളേജുകളിൽ ഐസിസിയും ജൻഡർ ജസ്റ്റിസ് ഫോറങ്ങളും ഉപയോഗിക്കണമെന്നും ‘ഐസിസി അംഗങ്ങളുടെ പേരുവിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഒക്ടോബറിൽ തന്നെ ക്ലാസുകൾ നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.


കോളേജുകളിൽ കൗൺസിലിംഗ് സെല്ലുകൾ ഉറപ്പാക്കും.കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ജീവനി പദ്ധതി എല്ലാ കോളേജുകളിലേക്കും വ്യാപിപ്പിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയായ നിതിനയെ സഹപാഠി കുത്തിക്കൊലപ്പെടുത്തിയിരുന്നു. പ്രണയനെരാശ്യത്തെ തുടർന്നായിരുന്നു പ്രതി അഭിഷേക് നിതിനയെ കൊലപ്പെടുത്തിയത്.

.
.തുടരെ തുടരെ പ്രണയ നൈരാശ്യങ്ങളുടെ പേരിൽ നിരവധി ചെറുപ്പക്കാരാണ് കത്തിക്കും ആസിഡിനും ഇരയാവുന്നത്. ഇത്തരം കേസുകൾ ക്രമാധീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി കോളേജുകളിൽ കൗൺസിലിംഗ് സെല്ലുകൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.

Post a Comment

0 Comments