Latest News
Loading...

PSWS ഇടപെടൽ ഏറെ മഹത്തരം : ജുഡീഷ്യൽ മജിസ്ട്രേറ്റ് ജി.പത്മകുമാർ.



കാർഷിക രംഗത്ത് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടത്തുന്ന ഇടപെടലുകൾ ഏറെ മഹത്തരമാണന്ന്  ജുഡീഷ്യൽ മജിസ്ട്രേറ്റ് ജി.പത്മകുമാർ അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലയിലെ എല്ലാ ജയിലുകളിലും തടവുകാരായ അന്തേവാസികളെക്കൊണ്ട് ആരംഭിക്കുന്ന പച്ചക്കറി കൃഷി പരിപാടിയുടെ തൈ വിതരണം പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. 


.ഫാ.ജോസഫ്താഴത്തു വരിക്കയിൽ, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, ജോയി മടിയ്ക്കാങ്കൽ, പി.വി.ജോർജ് എന്നിവർ പ്രസംഗിച്ചു. ജയിലധികൃതരായ ബിജു എം.കെ, വിശാഖ് വി , തോമസ് ജോൺ നിസാർ .റ്റി.എ, അനൂപ് കെ.പി , അനൂജ് റ്റി .എസ് , സാജു വടക്കേൽ, ജോയി വട്ടക്കുന്നേൽ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം കൊടുത്തു. കേരശ്രീ ഉൾപ്പെടെ വിവിധയിനം തെങ്ങിൻ തൈകളും ഫലവൃ ക്ഷ തൈകളും ഹൈബ്രീഡ് പച്ചക്കറി തൈകളും ഗ്രോ ബാഗുകൾ, ജൈവവളങ്ങൾ, കീടനാശിനികൾ തുടങ്ങിയവയും അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ ലഭ്യമാണന്ന് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അറിയിച്ചു.

Post a Comment

0 Comments