Latest News
Loading...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശന കവാടം നാളെ നാടിന് സമർപ്പിക്കും



 ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശി പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ പ്രവേശനകവാടം നാളെ 4 പി എം ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ:മാത്യു പാറത്തൊട്ടി അധ്യക്ഷത വഹിക്കും. പാലാ കോർപ്പറേറ്റ് സെക്രട്ടറി ഫാ.ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തും. . മതമൈത്രിയുടെ ഈറ്റില്ലമായ പെരിങ്ങുളം ഗ്രാമം കൈകോർത്തപ്പോൾ നെറ്റിപട്ടം കെട്ടിയ ഗജവീരന്റെ തലയെടുപ്പോടെ പ്രവേശനകവാടം ഉയരു കയായിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ദീപക് അരീ പ്ലാക്കൽ കവാടത്തിന്റെ രൂപകല്പന നിർവ്വഹിച്ചു. 

.
സ്കൂളിലെ പൂർവ്വവിദ്യാർഥിയും മുൻ അധ്യാപകനുമായ പാലാ ഡിവൈഎസ്പി ഷാജു ജോസ് , സി എം ഐ കോട്ടയം വികാർ പ്രൊവിൻഷ്യാൾ ഫാ: ജോസ് ഐക്കരപറമ്പിൽ , അസി. മാനേജർ ഫാ:ആൻറണി വാഴക്കാലായിൽ , വാർഡ് മെമ്പർ വർക്കി പി. യു , പിടിഎ പ്രസിഡന്റും വാർഡ് മെമ്പറുമായ സജി കദളിക്കാട്ടിൽ, ഹെഡ്മാസ്റ്റർ അലോഷ്യസ് അബ്രാഹം, സ്റ്റാഫ് സെക്രട്ടറി ജോസുകുട്ടി ജേക്കബ്ബ് ,  സിസ്റ്റർ ഫ്രാൻസിൻ, റീന ഫ്രാൻസീസ്, ബീനാ അബ്രാഹം തുടങ്ങിയവർ ആശംസകൾ നേരും. പൂർവ്വവിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും അധ്യാപക- അധ്യാപകരും ചേർന്നു ഗുരുദക്ഷിണയായി പ്രവേശനകവാടം സകൂളിന് സമർപ്പിക്കുന്നു


.ഇക്കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ   20 ഫുൾ എപ്ലസ് കരസ്ഥമാക്കി തുടർച്ചയായ പതിനാലാം തവണയും 100 %  വിജയം നേടി  പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലെ മികച്ച സ്കൂളുകളിലൊന്നായി പെരിങ്ങുളം സ്കൂൾ തലയുർത്തി നിൽക്കുന്നു. ഉദ്ഘാടന പ്രോഗ്രാമുകൾ കോവി ഡ് പ്രോട്ടോകോൾ പാലിച്ച് ലൈവായി നൽകുവാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും , പൂർവ്വ വിദ്യാർത്ഥികളും.

Post a Comment

0 Comments