Latest News
Loading...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശന കവാടം നാടിന് സമർപ്പിച്ചു.



 പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ പുതിയ പ്രവേശനകവാടം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ:മാത്യു പാറത്തൊട്ടി അധ്യക്ഷത വഹിച്ചു . പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ.ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. 



സ്കൂളിലെ പൂർവ്വവിദ്യാർഥിയും മുൻ അധ്യാപകനുമായ പാലാ ഡിവൈഎസ്പി ഷാജു ജോസ് , സി എം ഐ കോട്ടയം വികാർ പ്രൊവിൻഷ്യാൾ ഫാ: ജോസ് ഐക്കരപറമ്പിൽ , അസി. മാനേജർ ഫാ:ആൻറണി വാഴക്കാലായിൽ , വാർഡ് മെമ്പർ വർക്കി പി.യു ,പിടിഎ പ്രസിഡന്റും വാർഡ് മെമ്പറുമായ സജി കദളിക്കാട്ടിൽ, ഹെഡ്മാസ്റ്റർ അലോഷ്യസ് അബ്രാഹം, സ്റ്റാഫ് സെക്രട്ടറി ജോസുകുട്ടി ജേക്കബ്ബ് , റീനാ ഫ്രാൻസിസ് , അഞ്ചു സെബാസ്റ്റ്യൻ, എലൻ ജോസ്  തുടങ്ങിയവർ പ്രസംഗിച്ചു. പൂർവ്വവിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും അധ്യാപക- അധ്യാപകരും ചേർന്നു ഗുരുദക്ഷിണയായി പ്രവേശനകവാടം സകൂളിന് പണിത് നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ദീപക് അരീപ്ലാക്കൽ   രൂപകല്പന നിർവ്വഹിച്ചു .

.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപജില്ലാതലത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാമിലെ വിജയികൾക്ക് പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം ക്യാഷ് അവാർഡ് നൽകി . ഇക്കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് എംഎൽഎ നൽകുന്ന പ്രതിഭാ പുരസ്കാരവും വിതരണം ചെയ്തു. തുടർച്ചയായ പതിനാലാം തവണയും എസ്എസ്എൽസിക്ക് 100 %  വിജയം നേടിയ മികച്ച സ്കൂളിനുളള എംഎൽഎയുടെ അവാർഡ് ഹെഡ്മാസ്റ്റർ അലോഷ്യസ് അബ്രാഹം ഏറ്റുവാങ്ങി.
 
.ഉദ്ഘാടന പ്രോഗ്രാം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലൈവായി നൽകി വിദ്യാർത്ഥികൾക്ക് കാണുവാൻ അവസരമൊരുക്കിയിരുന്നു.ധൃതഗതിയിൽ പ്രവേശനകവാടം പണിപൂർത്തീകരിച്ചു നാടിന് സമർപ്പിച്ച നിർമ്മാണ കമ്മിറ്റിയെ സ്കൂൾ മാനേജർ ഫാ:മാത്യു പാറത്തൊട്ടി പ്രത്യേകം അഭിനന്ദിച്ചു.

Post a Comment

0 Comments