Latest News
Loading...

കാണാതായ വയോധികനെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി



ചേര്‍പ്പുങ്കലില്‍ നിന്നും കാണാതായ വയോധികനെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2 ദിവസം മുന്‍പ് കാണാതായ മറ്റക്കര മാരാംകുഴയില്‍ എംഎം മാത്യുവിന്റെ മൃതദേഹമാണ് ലഭിച്ചത്. 





കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ പുന്നത്തുറ പള്ളിക്കടവിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. 

പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. രോഗബാധിതനായിരുന്ന മാത്യു
 ചേര്‍പ്പുങ്കല്‍ ആശുപത്രിയില്‍ എത്തിയശേഷമാണ് കാണാതായത്. 2 ദിവസമായി അന്വേഷണം നടന്നുവരികയായിരുന്നു.



Post a Comment

0 Comments