Latest News
Loading...

ബസ് കാത്തിരുപ്പ് കേന്ദ്രം ഇല്ല; സ്കൂളുകൾ തുറക്കുമ്പോൾ ഭരണങ്ങാനത്ത് ദുരിതം ഇരട്ടിയാകും



 വിദ്യാഭ്യാസ സ്ഥാപനങ്ങളും , വ്യാപാര സ്ഥാപനങ്ങളും, തീർത്ഥടകരും,ഏറ്റവും തിരക്കേറിയ ഭരണങ്ങാനം ടൗണിൽ ബസ് കാത്തിരുപ്പു കേന്ദ്രം ഇല്ലാതെയായിട്ടു വർഷങ്ങളേറെയായി. മഴയും വെയിലമേറ്റ് കട വരാന്തയിലും, റോഡിലും യാത്രക്കാ രും സ്കൂൾ വിദ്യാർത്ഥികളും നിൽക്കേണ്ടി വരുന്നു.



.പാർക്കിംഗി നുപോലും ആവശ്യത്തിന് സ്ഥലസൗകര്യം ഇല്ലാത്ത ടൗണിൽ, ബസുകൾ റോഡിൽ നിർത്തുന്നതു ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകും.ടൗണിൽ ബസ് ബെയോട് കൂടി ബസ് കാത്തിരുപ്പ് കേന്ദ്രം നാളുകളാ യുള്ള നാട്ടുകാരുടെ ആവശ്യമാണ്.


റോഡ്‌ സുരക്ഷ ഫണ്ടിൽ നിന്നും  മാണി സി കാപ്പൻ MLA യുടെ ഇടപെടലിൽ 95.5 ലക്ഷം രൂപ അനുവദിച്ചതിൽ ഭരണങ്ങാനം ടൗണിൽ ബസ് ബേയോട് കൂടിയ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു 10ലക്ഷം രൂപ ഫണ്ട്‌ അനുവദിച്ചിരുന്നു . എങ്കിലും നാളിതു വരെയും യാതൊരു നടപടിയും ആയിട്ടില്ല. ഈ വിഷയത്തിൽ ഉടൻ തന്നെ PWD യുടെ നടപടികൾ ഉണ്ടാകണമെന്ന് ഭരണങ്ങാനം പൗരസമി തി ആവശ്യപ്പെട്ടു. മാത്തുകുട്ടി മാത്യു, T.T. അന്നമ്മ, ദീപക്മോൻ മീനാട്ടൂർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments