Latest News
Loading...

നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചു

പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയത്ത് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുവീട്ടിലെത്തിച്ചാണ് സംസ്‌കാരം നടത്തിയത്. നിഥിനയും അമ്മയും താമസിച്ചിരുന്ന വീട്ടില്‍ സൗകര്യമില്ലാത്തതിനാലാണ് സംസ്‌കാരം തുറവേലിക്കുന്നിലെ ബന്ധുവീട്ടില്‍ നടത്തിയത്. 

.കൊവിഡ് ഭീതി പോലും വകവയ്ക്കാതെ വന്‍ ജനാവലിയാണ് നിഥിനയെ അവസാനമായി ഒരു നോക്കു കാണുന്നതിനു വേണ്ടി തലയോലപ്പറമ്ബിലെ വീട്ടില്‍ തടിച്ചുകൂടിയത്. നാട്ടുകാരില്‍ പലര്‍ക്കും കണ്ണീരടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നിലവിളികളോടെയാണ് അവര്‍ തങ്ങളുടെ പ്രിയങ്കരിയായ നിഥിനയെ യാത്രയാക്കിയത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി വി എന്‍ വാസവനും സ്ഥലം എം എല്‍ എ സി കെ ആശയും നിഥിനയുടെ വീട് സന്ദര്‍ശിച്ചു.

.രക്തം വാര്‍ന്നാണ് നിഥിന മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ആഴത്തിലുള്ളതും വീതിയേറിയതുമായ മുറിവായിരുന്നു. രക്തം വാര്‍ന്നാണ് നിതിന മരിച്ചത്. മൃതദേഹം ഇന്ന് രാവിലെയാണ് പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പ്രണയ നൈരാശ്യാണ് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു

Post a Comment

0 Comments