Latest News
Loading...

നെടുമുടി വേണു അന്തരിച്ചു


ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. കരൾ സംബന്ധമായ അ സുഖ ബാധിതനായിരുന്നു. നേരത്തെ കോവിഡ് ബാധിതനായെങ്കിലും ഭേദപ്പെട്ടിരുന്നു. തിരുവന്തപുരത്തെ സ്വകാര്യ ആ ശുപത്രിയിലായിരുന്നു അന്ത്യം. 500 ലേറെ സിനിമകളിൽ അഭിനയിച്ചു. ഇതരഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. നാടക ത്തിൽ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്.


.
ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിൻ്റെ ജന്മദേശം. സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായിവേണു. നെടുമുടിയിലെ എൻ‌.എസ്‌.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ്. ഡി കോളേജിൽ പഠിക്കുന്ന കാലത്ത് സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയിൽ നെടുമുടി വേണുവിൻ്റെ സിനിമ ജീവിതത്തിൽ നി‍ർണായകമായി മാറി. 
.നാടകത്തിൽ സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. എൺപതുകളിൽ സംവിധായകരായ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി നെടുമുടി അടുത്ത് പ്രവ‍ർത്തിച്ചു. ആദ്യകാലത്ത് നായക നടനായി തിളങ്ങിയ നെടുമുടി പിന്നീട് സ്വഭാവ നടൻ എന്ന നിലയിൽ തൻ്റെ ഇടം രേഖപ്പെടുത്തി. സിനിമയിൽ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും സിനിമയിൽ അദ്ദേഹം സജീമായിരുന്നു എന്നതും മറ്റൊരു സവിശേഷതയാണ്. 

.

Post a Comment

0 Comments