Latest News
Loading...

മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന ജില്ലയിൽ

കോട്ടയം: ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന കോട്ടയം ജില്ലയിലെത്തി. ടീം കമാൻഡർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ 22 അംഗ സംഘമാണ് എത്തിയത്. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലാണ് ക്യാമ്പ്.


.ഇളങ്കാട് വാഗമൺ റോഡിൽ മേലേത്തട ഭാഗത്ത് റോഡ് ഇടിഞ്ഞു മുരളി അറയ്ക്കൽ എന്നയാളുടെ വീടിന് അപകട ഭീഷണിയുണ്ടായിട്ടുണ്ട്. കുടുംബത്തെ താൽക്കാലികമായി മാറ്റി പാർപ്പിച്ചു.

.ദേശീയ ദുരന്ത നിവാരണ സേന ഉച്ചകഴിഞ്ഞ് 2 ന് കാഞ്ഞിരപ്പള്ളി ചെറിപ്പാട് (മീനച്ചിലാർ -ജില്ലയിലെ തുടക്കം) സന്ദർശിക്കും

.

Post a Comment

0 Comments