Latest News
Loading...

എതിരില്ലാത്ത സംഘടനയായി ജില്ലയിൽ കോൺഗ്രസിനെ വളർത്തും: ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്.



എവിടെയും, എപ്പോഴും, എന്തിനും കോൺഗ്രസ് എന്ന നിലയിൽ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന്  ജില്ലയിൽ എതിരില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനമായി കോൺഗ്രസിന് വളർത്തുകയാണ് തൻറെ ഉത്തരവാദിത്വമെന്ന് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് വ്യക്തമാക്കി.  കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി ജനറൽ ബോഡി  യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  


.പ്രവർത്തകർക്കും, ജനങ്ങൾക്കും  പാർട്ടി അവരുടേതാണ് എന്ന് തോന്നുന്ന രീതിയിലുള്ള ശൈലി മാറ്റമാണ് കോൺഗ്രസിൽ നടപ്പാക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  ജനങ്ങൾ കാണാൻ പോകുന്നത് ഇനി ഇത്തരത്തിലുള്ള പുതിയ കോൺഗ്രസിനെ ആണ്.  പാർട്ടിയിൽ കൃത്യമായ അച്ചടക്കവും, ഉത്തരവാദിത്വ  നിർണയവും നടപ്പാക്കിയാകും  മുന്നോട്ടുപോകുക എന്നും അദ്ദേഹം സൂചിപ്പിച്ചു.


.ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി മുഖ്യ പ്രഭാഷണം നടത്തി.ഡി സി സി വൈസ് പ്രസിഡൻ്റ്‌  ഏ കെ ചന്ദ്രമോഹൻ, ചാക്കോ തോമസ്, ബിജോയി അബ്രാഹം, രാജൻ കൊല്ലം പറമ്പിൽ, ഷോജി ഗോപി,ലാലി സണ്ണി, മണ്ഡലം പ്രസിഡൻ്റുമാരായ സന്തോഷ് കുര്യത്ത്, ജയിംസ് ജീരകത്ത്, ജോർജുകുട്ടി ചൂരയ്ക്കൽ, ഹരിദാസ് അടമത്ര, ചെറിയാൻ കൊക്കോപ്പുഴ, ജേക്കബ്ബ് അൽഫോൻസ ദാസ് ,അർജുൻ സാബു തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments