Latest News
Loading...

മുത്തോലി കൊടുങ്ങൂര്‍ റോഡില്‍ വള്ളമിറക്കാം



മുത്തോലി -കൊടുങ്ങൂര്‍ റോഡില്‍ മുത്തോലി കവലയ്ക്ക് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുന്‍ഭാഗം വെള്ളക്കെട്ടാല്‍ നിറയുന്നു.  250 മീറ്റര്‍ ദൂരമാണ് ഒരു മഴ പെയ്താല്‍ അപ്പോള്‍ തന്നെ വലിയ ജലാശയം തന്നെ റോഡില്‍ രൂപം കൊള്ളുന്നത്. 



.വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ ബുദ്ധിമുട്ടുന്ന തരത്തില്‍ വലിയ തോതിലുള്ള വെള്ളക്കെട്ടാണ് ഈ ഭാഗത്ത് രൂപപ്പെടുന്നത്. കാല്‍നടയാത്രക്കാരുടെ കാല്‍മുട്ടിനൊപ്പം അഴുക്കും ചെളിയും നിറഞ്ഞ വെള്ള കെട്ടാണ് ഇവിടെ. പരാതി പറഞ്ഞ് മടുത്തതായി പ്രദേശവാസികള്‍ പറയുന്നു. 


.വലിയ ഓട ഉണ്ടെങ്കിലും വെള്ളം ഓടയിലേക്ക് വീഴാതെ റോഡില്‍ കെട്ടിക്കിടക്കുകയാണിവിടെ. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും ഈ വെള്ളം ഒഴുകിയെത്തുകയാണ്. വെള്ളം മണിക്കൂറുകളോളം കെട്ടി നിന്ന് ആധുനിക നിലവാരത്തില്‍ നിര്‍മ്മിച്ച റോഡും തകരുകയാണ്. 



.ഈ വെള്ളക്കെട്ടില്‍ നിന്നുo മോചനം എന്ന് എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. മഴക്കാലത്ത് തുടര്‍ച്ചയായി വെള്ളകെട്ട് രൂപം കൊണ്ട് യാത്രാ ഭുരിതം ഉണ്ടാകുന്ന ഈ ഭാഗത്ത് ആവശ്യമായ നീര്‍ചാല്‍ വിപുലീകരിച്ച്  റോഡ് സുഗമമാക്കണമെന്ന് മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോബിന്‍. കെ. അലക്‌സ് അധികൃതരോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments