Latest News
Loading...

മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ ഉയര്‍ത്തി



മുല്ലപെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേകള്‍  രാവിലെ 7.30 ഓടെ തുറന്നു. 3,4 സ്പില്‍വേ ഷട്ടറുകള്‍ ആണ് 35 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇത് അറുപത് സെന്റീമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വന്നേക്കുമെന്നാണ് സൂചന. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോള്‍ 138.80  അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് . ഷട്ടറുകള്‍ തുറനന്നതോടെ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി. 


.മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളമെത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറക്കും. ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ജലത്തിനൊപ്പം മഴ കൂടി ശക്തമായാല്‍ നാളെ വൈകിട്ട് മുതല്‍ ഇടുക്കിയില്‍ നിന്ന് സെക്കണ്ടില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയതായി കെഎസ്ഇബിയും അറിയിച്ചിട്ടുണ്ട്. 

മുല്ലപ്പെരിയാര്‍ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു.  മുല്ലപ്പെരിയാര്‍ തുറന്നാലും പെരിയാറില്‍ ഏകദേശം 60 സെന്റീമീറ്ററില്‍ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തല്‍. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments