Latest News
Loading...

മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട അമ്മയ്ക്കും കുഞ്ഞിനും കണ്ടു നിന്നവർ രക്ഷകരായി



കനത്തമഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട അമ്മയ്ക്കും കുഞ്ഞിനും കണ്ടു നിന്നവർ രക്ഷകരായി. തമിഴ്നാട്ടിൽ നിന്നാണ് നടുക്കുന്ന വീഡിയോ പുറത്തു വരുന്നത്. സേലത്തെ ആനവാരി വെള്ളച്ചാട്ടത്തിലാണ് സംഭവമെന്നാണ് വിവരം. 


.കനത്ത മഴയിൽ വെള്ളച്ചാട്ടത്തിൽ പെട്ടെന്ന് തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു. കുത്തിയൊലിച്ച് വരുന്ന മലവെള്ളപ്പാച്ചിലിൽ വീഴാതിരിക്കാൻ കുഞ്ഞും അമ്മയും പാറയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. തുടർന്ന് നാട്ടുകാർ മലയുടെ താഴേക്ക് ഇറങ്ങിയാണ് ഇരുവരെയും രക്ഷിച്ചത്.




അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷം മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ വെള്ളത്തിൽ വീഴുകയും ചെയ്‌തു. ഇവർ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നാണ് റിപ്പോർട്ട്. 


Post a Comment

0 Comments