Latest News
Loading...

കുരങ്ങന്‍ ബസിന് നേരെ തേങ്ങയെറിഞ്ഞു. 3 പേര്‍ക്ക് പരിക്ക്



ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കുരങ്ങന്‍ തേങ്ങയെറിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരുക്ക്. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ കൊട്ടിയൂര്‍ പ്രദേശത്താണ് സംഭവം. ഇവിടെ കുരങ്ങുകള്‍ ജനജീവിതത്തിനു തന്നെ ഭീഷണിയാവുകയാണ്. 


.ഇരിട്ടിയില്‍ നിന്നും പൂളക്കുറ്റിയിലേക്ക് പോകുന്ന സെന്റ് ജൂഡ് ബസ് നെടുംപോയില്‍ വാരപ്പീടികയിലെത്തിയതും ബസിന്റെ മുന്‍വശത്തെ ഗ്ലാസ് വലിയ ശബ്ദത്തില്‍ പൊട്ടിവീണു. വിശദമായി  പരിശോധിച്ചപ്പോഴാണ് കുരങ്ങുകള്‍ തേങ്ങ പറിച്ച് എറിഞ്ഞതാണെന്ന് ബോധ്യമായത്. ചില്ലു തെറിച്ചാണ് 3 പേര്‍ക്ക് പരിക്കേറ്റത് 

.

Post a Comment

0 Comments