Latest News
Loading...

ദുരന്തബാധിത പ്രദേശങ്ങളിൽ കൈത്താങ്ങായി മാർ സ്ലീവാ മെഡിസിറ്റി പാലാ



പാലാ: മഴക്കെടുതിയിൽ ദുരന്തമനുഭവിക്കുന്നവർക്ക് വൈദ്യസഹായം ഉറപ്പാക്കി മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഡോക്ടർസും നഴ്സുമാരും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവരോടൊപ്പം ദുരന്തബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിച്ചു. പേമാരിയും ഉരുൾ പൊട്ടലും കാരണം ഏറെ ദുരന്തം നേരിട്ട കാവാലി, കൂട്ടിക്കൽ, ഇളങ്കാട്, ഏന്തയാർ, കൊടുങ്ങ, പറത്താനം, ചോലത്തടം, കുറുമ്പനാടം തുടങ്ങിയ പ്രദേശങ്ങളാണ് ബിഷോപ്പിനോടൊപ്പം മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മെഡിക്കൽ സംഘവും ശുശ്രുഷാ പ്രവർത്തനങ്ങൾക്കായി എത്തിയത്. 


.ഇളങ്കാട്, കൊടുങ്ങ, പറത്താനം എന്നീ സ്ഥലങ്ങളിൽ ക്യാമ്പുകളിൽ കഴിയുന്നവർക്കായി മെഡിക്കൽ ക്യാമ്പുകളും മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഭാഗമായി സംഘടിപ്പിച്ചു. ഈ പ്രദേശങ്ങളിലെ ഏകദേശം 75 ൽപ്പരം ആളുകൾക്ക് വൈദ്യസഹായം നൽകുവാൻ സാധിച്ചതായി ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.



Post a Comment

0 Comments