Latest News
Loading...

.പാൻക്രിയാസിൽനിന്നും ട്യൂമർ നീക്കം ചെയ്യാൻ നൂതന ചികിത്സാ മാർഗ്ഗവുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ



 പാലാ. പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന രോഗി പ്രാഥമിക പരിശോധനകൾ മറ്റൊരു ആശുപത്രിയിൽ ആരംഭിച്ചതിനു ശേഷം വിദഗ്ധ പരിശോധനയ്ക്കും തുടർചികിത്സക്കുമായി മാർ സ്ലീവാ മെഡിസിറ്റി പാലായിലേക്ക് റഫർ ചെയ്യപ്പെടുകയായിരുന്നു. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം കൺസൾറ്റന്റ്സ്  ഡോ. പ്രിജിത് അബ്രഹാമിന്റെയും ഡോ. ഫിലിപ്പ് ഡാനിയേലിന്റെയും കീഴിൽ അഡ്മിറ്റ് ആയ രോഗിയെ അൾട്രാസൗണ്ട് സ്കാനിങ്ങിന് വിധേയയാക്കിയപ്പോൾ രോഗിയുടെ പാൻക്രിയാസിൽ ഒരു ട്യൂമർ ഉണ്ടെന്നു കണ്ടെത്തി.

കരളിന്റെയും പിത്താശയത്തിന്റെയും പ്രവർത്തനത്തെ ബാധിച്ച ഈ ട്യൂമർ അടിയന്തരമായി നീക്കം ചെയ്യേണ്ടിയിരുന്നു. തുടർന്ന് സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം സീനിയർ കൺസൾറ്റൻറ് ഡോ. മഞ്ജുരാജ് കെ പി രോഗിയെ പരിശോധിക്കുകയും രോഗിയുടെ പ്രായവും മറ്റും കണക്കിൽ എടുത്ത് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കാൻ ചെയ്യാൻ തീരുമാനിച്ചു.

9 മണിക്കൂർ നീണ്ടു നിന്ന ലാപ്പറോസ്കോപിക് വിപ്പിൾ ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണ്ണമായും നീക്കം ചെയ്യുവാൻ സാധിച്ചു. ക്യാൻസറിന് കാരണമായേക്കാവുന്ന ട്യൂമറുകളെ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് വിപ്പിൾ ശസ്ത്രക്രിയ (Whipple Surgery). പാൻക്രിയാസിന്റെ കുഴലിന്റെ 2 മില്ലിമീറ്റർ വ്യാസവും  പിത്തനാളിയുടെ 8 മില്ലിമീറ്റർ വ്യാസവും ഇവയുടെ വലിപ്പക്കുറവും ഇവയെ കുടലുമായി ബന്ധിപ്പിക്കുകയെന്നതും ലാപ്പറോസ്കോപിക് വിപ്പിൾ സർജറിയിലൂടെ ട്യൂമർ നീക്കം ചെയ്യുവാൻ വളരെയേറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓപ്പറേഷൻ തിയേറ്റർ ഈ ശസ്ത്രക്രിയ വിജയകരമാക്കുന്നതിൽ ഏറെ പങ്കുവഹിച്ചു എന്ന് ശസ്ത്രക്രിയയ്ക്കു ശേഷം ഡോ. മഞ്ജുരാജ് കെ പി പറഞ്ഞു. രോഗി വളരെ വേഗം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഉദരസംബന്ധമായ ഏത് സങ്കീർണ്ണാവസ്ഥകൾക്കും പ്രതേൃകിച്ച്  കരൾ, അന്നനാളം, കുടലിനെ ബാധിക്കുന്ന ക്യാൻസർ എന്നിവയ്ക്കും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പരിഹാരം കാണുന്ന സെന്റർ ആയി മാർ സ്ലീവാ മെഡിസിറ്റി പാലാ മാറിക്കഴിഞ്ഞു എന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ അഭിപ്രായപ്പെട്ടു. 
സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം സീനിയർ കൺസൾറ്റൻറ് ഡോ. മഞ്ജുരാജ് കെ പി യുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം കൺസൾറ്റന്റ്സ്  ഡോ. പ്രിജിത് അബ്രഹാം, ഡോ. ഫിലിപ്പ് ഡാനിയേൽ, അനസ്‌തേഷ്യ വിഭാഗം കൺസൾറ്റന്റ്സ് ഡോ. ബേസിൽ പോൾ, ഡോ. ലിബി ജി പാപ്പച്ചൻ സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിലെ ഡോ. വിശാഖ് എസ്, ഡോ. സൗമ്യ റഷീദ്, അലക്സ് ലൂക്കോസ് എന്നിവരും ഭാഗമായിരുന്നു.


Post a Comment

0 Comments