Latest News
Loading...

കിടങ്ങൂരില്‍ വെള്ളിയാഴ്ചകളില്‍ ഇനി ഫ്രഷ് മീന്‍

മല്‍സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച അന്തിപ്പച്ച ഫിഷറ്റേറിയന്‍ മൊബൈല്‍ ഷോപ്പിലൂടെ ഇനി വിഷരഹിത മല്‍സ്യം വാങ്ങാം. കിടങ്ങൂര്‍ ബസ് ബേയ്ക്ക് സമീപമാണ് വെള്ളിയാഴ്ചകളില്‍ മല്‍സ്യവിപണനം. മല്‍സ്യതൊഴിലാളികളില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന മല്‍സ്യമാണ് അന്തിപ്പച്ച മൊബൈല്‍ ഷോപ്പ് വഴി ലഭ്യമാക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 3.30 മുതല്‍ 6.30 വരെ കിടങ്ങൂര്‍ ബസ് ബേയ്ക്ക് സമീപം മല്‍സ്യവില്‍പന ഉണ്ടായിരിക്കും.  



.പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമ രാജു അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോ മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന എന്നിവര്‍ ആദ്യവില്പന നടത്തി. മല്‍സ്യഫെഡ് പ്രോജക്ട് ഓഫീസര്‍ ശ്രീലക്ഷ്മി, മാര്‍ക്കറ്റിംഗ് ഓഫീസര്‍ അരുണ്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് മാളിയേക്കല്‍, ദീപലത, സനല്‍കുമാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments