Latest News
Loading...

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അടിച്ചുമാറ്റിയത് 4 പവന്റെ മാല



കോട്ടയത്തെ മഹാമാന്ത്രികൻ അറസ്റ്റിലായതോടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്ത്.  പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് റിട്ട.ഹെഡ്മിസ്ട്രസിന്റെ നാലുപവൻ അടിച്ചു മാറ്റുകയായിരുന്നു. പൂജയ്ക്കിടെ അടച്ചുവെച്ച കുടത്തിലേക്ക് മാല ഊരിയിടാൻ ഡേവിഡ് ജോൺ ആവശ്യപ്പെടുകയായിരുന്നു.

കട്ടപ്പന സ്വദേശി ജോയ്സിനെയാണ് കോട്ടയം ഡിവൈഎസ്പിയും സംഘവും പൊക്കിയത്. ഡേവിഡ് ജോണെന്ന പേരിൽ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ ബാധയൊഴിപ്പിക്കലിന് ആൾക്കാരെ തിരഞ്ഞിരുന്നത്.


നിരന്തരം പ്രേത സ്വപ്നങ്ങൾ പതിവായതോടെയാണ് റിട്ട: ഹെഡ് മിസ്ട്രസ്സ് പൂജനടത്താൻ തീരുമാനിച്ചത്.അതിന്റെ ഭാ​ഗമായി ഫെയ്സ്ബുക്കിൽ ഡേവിഡ് ജോൺ എന്ന കള്ളപ്പേരിൽ പ്രതി നടത്തിവന്നിരുന്ന അക്കൗണ്ടിൽ കയറി ടീച്ചർ തന്റെ സംശയങ്ങൾ  ചോദിക്കുക പതിവായിരുന്നു.

തുടർന്ന് പ്രേതബാധ ഒഴിപ്പിക്കാൻ എന്ന വ്യാജേന  ഇയാൾ  കുപ്പികളും, കുടവും, മഞ്ചാടിക്കുരുവും  മറ്റ് പൂജാ സാധനങ്ങളുമായി ടീച്ചറുടെ വീട്ടിലെത്തുകയായിരുന്നു.


പൂജ നടക്കുന്നതിനിടെ ശക്തമായ ബാധയാണെന്നും അതിനാൽ സ്വർണ്ണം കൂടി വേണമെന്ന് പറഞ്ഞ് മഞ്ചാടിക്കുരുവും ശങ്കും രുദ്രാക്ഷവും ഇട്ട കുടത്തിലേക്ക് സ്വർണമാല ഊരി ഇടാൻ ആവശ്യപ്പെടുകയായിരുന്നു.



.
.ജോയ്സ് പറഞ്ഞതനുസരിച്ച് ടീച്ചർ കുടത്തിലേയ്ക്ക് നാല് പവന്റെ മാല  ഇട്ടു. ഇതോടെ പൂജ തുടങ്ങിയ ജോയിസ് ടീച്ചറിനോട് കണ്ണുകൾ അടച്ച് പിടിക്കാനും താൻ പറയാതെ കണ്ണ് തുറക്കരുതെന്നും പറഞ്ഞു.

ടീച്ചർ കണ്ണുകൾ അടച്ചതോടെ മാല കൈക്കലാക്കിയ ശേഷം കുടം അടച്ച് കെട്ടി. 


പരാസൈക്കോളജിയിൽ റിസർച്ച് നടത്തുന്ന വ്യക്തിയാണെന്നും പരാസൈക്കോളജിയും പരാമ്പരാ​ഗത വിശ്വാസങ്ങളും ചേർന്നു പോയാൽ മാത്രമെ ആത്മാവിനെ ബന്ധിക്കാൻ സാധിക്കു എന്ന് ടീച്ചറെ വിശ്വസിപ്പിക്കുകയായിരുന്നു. അതിനായി അദൃശ്യനായ ഒരു അച്ഛനുമായി താൻ സംസാരിക്കുന്നുണ്ടെന്ന് അയാൾ ടീച്ചറെ  പറഞ്ഞ് വിശ്വസിപ്പിച്ചു.

തുടർന്ന് അച്ഛന്റെ നിർദ്ദേശ പ്രകാരം മാലയിട്ട കുടം  അടച്ചു വെയ്ക്കുകയായിരുന്നു. അഞ്ച് ദിവസത്തിന് ശേഷമേ കുടം  തുറക്കാവൂ എന്ന് പറഞ്ഞ് ജോയ്സ് പോവുകയായിരുന്നു

.അഞ്ചാം ദിവസം ടീച്ചർ ആകാംഷ അടക്കാനാകാതെകുടം തുറന്നപ്പോൾ മാല കാണാനില്ല. ഇതോടെ കോട്ടയം ഡിവൈഎസ്പി ഓഫീസിൽ  ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പോലീസിൻ‍റെ നിർദ്ദേശ പ്രകാരം ജോയ്സിനെ ടീച്ചർ വിളിക്കുകയും കുടം തുറക്കുന്ന കാര്യം പറയുകയുമായിരുന്നു.


ബാധയ്ക്ക് കൂടുതൽ ശക്തിയുള്ളതിനാൽ 21 ദിവസം കഴിഞ്ഞ് മാത്രമേ കുടം തുറക്കാവൂ എന്ന്  അച്ഛൻ പറഞ്ഞതായി ജോയ്സ് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

തുടർന്നു നടത്തിയ പോലീസിന്റെ ഇടപെടലിൽ ജോയ്സിനെ കട്ടപ്പനയിൽ നിന്ന് അറസ്റ്റു ചെയ്തു.


കോട്ടയം ഡിവൈഎസ്പി.  ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഗാന്ധിന​ഗർ എസ്എച്ച്ഒ ഷിജി, എസ്ഐ ഉദയകുമാർ ടിപി, എഎസ്ഐ കെഎസ് അരുൺ കുമാർ, സിപിഒ മാരായ നിഷാദ്, രാധാകൃഷ്ണൻ, എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് കട്ടപ്പന പൊലീസിൻ്റെ സഹായത്തോടെ ജോയ്സിനെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments