Latest News
Loading...

തുടരുന്ന ചോരക്കളി. 60 ദിവസത്തിനിടയിലെ രണ്ടാമത്തെ പ്രണയ കൊലപാതകംപ്ര​ണ​യ നൈ​രാ​ശ്യത്തിന്‍റെ പേ​രി​ൽ  പെ​ണ്‍​കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​ന​മി​ല്ലാ​തെ തു​ട​രു​ന്നു.  പാ​ലാ​യി​ൽ പ​രീ​ക്ഷ​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​നി ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ​പ്പോ​ൾ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​കം. കേ​ര​ളം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത് പ്ര​ണ​യ​പ്പ​ക​യു​ടെ പൈ​ശാ​ചി​ക രൂ​പ​മാ​ണ്. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് അ​തൊ​രു പ​ര​ന്പ​ര​യാ​യി പ​രി​ണ​മി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഏ​റെ ആ​ശ​ങ്കാ​ജ​ന​കം.

ക​ഴി​ഞ്ഞ ജൂ​ലൈ 30നാ​ണ് കോ​ത​മം​ഗ​ലം ഇ​ന്ദി​രാ​ഗാ​ന്ധി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ മാ​ന​സ(24) വെ​ടി​യേ​റ്റു മ​രി​ച്ച​ത്.  സംഭവത്തില്‍ പ്രതിയായ  ത​ലേ​ശേ​രി മേ​ലൂ​ർ സ്വ​ദേ​ശി ര​ഖി​ൽ (32) മാ​ന​സ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു..2017 ഫെ​ബ്രു​വ​രി ഒ​ന്നി​നു കെ.​ല​ക്ഷ്മി എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യെ കോ​ട്ട​യം ആ​ർ​പ്പൂ​ക്ക​ര​യി​ലെ എ​സ്എം​ഇ കാ​ന്പ​സി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി പെ​ട്രോ​ളൊ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താണ് പ്രണയകൊലപാതകങ്ങളില്‍ ആദ്യത്തേതെന്ന് കരുതാം. ആ​ദ​ർ​ശ് എ​ന്ന സീ​നി​യ​ർ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു പ്ര​തി. പൊ​ള്ള​ലേ​റ്റ ര​ണ്ടു പേ​രും മ​രി​ച്ചു. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചി​ട്ടും ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി​യാ​യ ല​ക്ഷ്മി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പ​ക​യി​ലാ​ണ് ആ​ദ​ർ​ശ് പെ​ട്രോ​ൾ ഒ​ഴി​ച്ചു ല​ക്ഷ്മി​യെ തീ​കൊ​ളു​ത്തി​യ​ത്.

2017 ജൂ​ലൈ 14ന് ​ശാ​രി​ക എ​ന്ന പ​തി​നെ​ട്ടു​കാ​രി​യു​ടെ ജീ​വ​നും പ്ര​ണ​യ​പ്പ​ക​യി​ൽ പി​ട​ഞ്ഞു​തീ​ർ​ന്നു. ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി​നി​യാ​യ ശാ​രി​ക​യു​ടെ അ​ക​ന്ന ബ​ന്ധു​കൂ​ടി​യാ​യ സ​ജി​ൽ (20) ആ​യി​രു​ന്നു ജീ​വ​നെ​ടു​ത്ത​ത്.  2018 ഫെ​ബ്രു​വ​രി​യി​ൽ കാ​സ​ർ​ഗോ​ട്ട് സ്വ​ദേ​ശി​നി കെ.​അ​ക്ഷി​ത(19) സു​ള്ള്യ​യി​ലെ നെ​ഹ്റു കോ​ള​ജി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി കാ​ർ​ത്തി​ക്കി(24)​ന്‍റെ കു​ത്തേ​റ്റു മ​രി​ച്ചു.

.2020 ജ​നു​വ​രി അ​ഞ്ചി​ന് കാ​ര​ക്കോ​ണം കു​ന്ന​വി​ള തു​റ്റി​യോ​ട് കോ​ള​നി​യി​ൽ അ​ഷി​ക എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി​യെ കാ​മു​ക​ൻ അ​നു (24) വീ​ട്ടി​ൽ ക​യ​റി കു​ത്തി​ക്കൊ​ന്നു. പ്ര​തി​യും ജീ​വ​നൊ​ടു​ക്കി. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ജ​നു​വ​രി എ​ട്ടി​ന് കൊ​ച്ചി​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ഈ​വ ആ​ന്‍റ​ണി​യെ വാ​ൽ​പ്പാ​റ റൂ​ട്ടി​ൽ മ​ല​യ്ക്ക​പ്പാ​റ​യി​ൽ കാ​റി​ൽ കൊ​ണ്ടു​പോ​യ ശേ​ഷം സ​ഫ​ർ ഷാ ​എ​ന്ന ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ൻ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.

=2019 മാ​ർ​ച്ച് 12ന് ​ക​വി​ത എ​ന്ന പ​തി​നെ​ട്ടു​കാ​രി തി​രു​വ​ല്ല​യി​ൽ തീ​കൊ​ളു​ത്തി കൊ​ല്ല​പ്പെ​ട്ടു. 
=2019 ഏ​പ്രി​ൽ നാ​ലി​നു തൃ​ശൂ​രി​ലെ ചി​യ്യാ​ര​ത്ത് നീ​തു എ​ന്ന ഇ​രു​പ​ത്തു​ര​ണ്ടു​കാ​രി​യെ നി​രാ​ശാ കാ​മു​ക​ൻ വീ​ട്ടി​ലെ​ത്തി കു​ത്തി​യും തീ​കൊ​ളു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി.
=ര​ണ്ടു ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം 2019 ജൂ​ണ്‍ 15ന് ​സൗ​മ്യ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ജാ​സ് പ്ര​ണ​യ​ നി​രാ​സ​ത്തി​ന്‍റെ പേ​രി​ൽ പെ​ട്രോ​ളൊ​ഴി​ച്ചു ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി.
=2019  ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് രാ​ത്രി​യി​ൽ ദേ​വി​ക എ​ന്ന പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ കാ​മു​ക​ൻ വീ​ട്ടി​ൽ ക​യ​റി പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി.