Latest News
Loading...

എലിക്കുളത്ത് ക്യാൻസർ-കിഡ്‌നി കെയർ പദ്ധതിക്കു തുടക്കം



നിർധന രോഗികൾക്ക് സർക്കാർ നൽകുന്ന ധനസഹായങ്ങൾക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നത്   പ്രശംസനാർഹമാണെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. എലിക്കുളം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ക്യാൻസർ - കിഡ്നി കെയർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.



.ദീർഘകാലം തുടരേണ്ട അർബുദ,വൃക്ക രോഗങ്ങൾ പോലുള്ളവയ്ക്ക് ചികിത്സ മുടക്കം കൂടാതെ നടത്തിക്കൊണ്ടുപോകുന്നതിന് ഇത്തരം പദ്ധതികൾ സഹായകരമാണെന്നും അദേഹം പറഞ്ഞു. ആശാവർക്കർമാർക്ക്  ബി.പി. അപ്പാരറ്റസ് നൽകുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇളങ്ങുളം കെ.വി.എൽ.പി.ജി സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി  അധ്യക്ഷനായി. 

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ടി.എൻ. ഗീരീഷ് കുമാർ, ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെറ്റി റോയി, എം.കെ.രാധാകൃഷ്ണൻ, എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷേർളി അന്ത്യാംകുളം, സൂര്യമോൾ, അഖിൽ അപ്പുക്കുട്ടൻ, പൈക സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ടി. പത്മരാജൻ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു തെരേസ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ബിനോജ്, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments