Latest News
Loading...

മേച്ചാല്‍ കടപുഴ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു



മൂന്നിലവ് പഞ്ചായത്തിലെ മേച്ചാല്‍ കടപ്പുഴ റോഡില്‍ കടപ്പുഴ പാലത്തിനു സമീപം മണ്ണും കല്ലും റോഡിലേക് ഉരുണ്ട് വീണ് ഗതാഗതം തടസപ്പെട്ടു. അഞ്ചോളം വലിയ കല്ലുകളാണ് രോഡിലേയ്ക്ക് പതിച്ചത്. ഇതിന് താഴെയായി നിരവധി വീടുകളുമുണ്ട്.



.


.ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. 4 വാര്‍ഡുകളിലേയ്ക്കുള്ള സഞ്ചാരമാര്‍ഗം കൂടി ഇതോടെ തടസ്സപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ സ്ഥലം സന്ദര്‍ശിച്ചു. താഴെയുള്ള വീടുകള്‍ക്ക് അപകടം സംഭവിക്കാത്ത വിധം കല്ലുകള്‍ പൊട്ടിച്ചുമാറ്റണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. 

.

Post a Comment

0 Comments