Latest News
Loading...

ഒ​രേ വ്യ​ക്തി പ​ല ത​ണ്ട​പ്പേ​രി​ൽ ഭൂ​മി സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് അ​വ​സാ​ന​മാ​കും



പല തണ്ടപ്പേരില്‍ ഒരാള്‍തന്നെ ഭൂമി കൈവശം വയ്ക്കുന്നതിന് തടയിടാന്‍ നടപടി. തണ്ടപ്പേരും ആധാര്‍ നന്പരുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. ഒ​രേ വ്യ​ക്തി പ​ല ത​ണ്ട​പ്പേ​രി​ൽ ഭൂ​മി സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് ഇതോടെ അ​വ​സാ​ന​മാ​കും. ഇ​നി കേ​ര​ള​ത്തി​ൽ എ​വി​ടെ ഭൂ​മി വാ​ങ്ങി​യാ​ലും ഒ​രേ ത​ണ്ട​പ്പേ​രാ​യി​രി​ക്കും. ത​ണ്ട​പ്പേ​രും ആ​ധാ​ർ ന​മ്പ​രു​മാ​യി ബ​ന്ധി​പ്പി​ച്ച ശേ​ഷ​മാ​യി​രി​ക്കും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യെ​ന്നും റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ൻ പറഞ്ഞു. 




.സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​മു​ള്ള അ​ധി​ക​ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും റ​വ​ന്യു മ​ന്ത്രി പറഞ്ഞു. ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ അ​ധി​ക ഭൂ​മി പി​ടി​ച്ചെ​ടു​ക്ക​ൽ ന​ട​പ​ടി കൂ​ടി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ൽ റീ ​സ​ർ​വേ​യ്ക്കാ​ണ് റ​വ​ന്യു വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി 807 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ​ഭൂ​മി​യു​ടെ അ​തി​രു​ക​ൾ കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​നും തു​ട​ർ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി സം​സ്ഥാ​ന​ത്ത് 28 ട​വ​റു​ക​ൾ സ്ഥാ​പി​ക്കും. ഇ​തി​ൽ നി​ന്നു​ള്ള സി​ഗ്ന​ലു​ക​ൾ കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കു​ക.

Post a Comment

0 Comments