Latest News
Loading...

കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ ജംഗിൾ സഫാരിക്ക് നിറയെ യാത്രക്കാർ




പാലാ: സാധാരണക്കാരായ വിനോദയാത്രക്കാരെ ലക്ഷ്യം വച്ച് കെ.എസ്.ആർ.ടി.സി ആരംഭിച്ച മലക്കപ്പാറ ജംഗിൾ സഫാരി ടൂർ സർവ്വീസിൻ്റെ പ്രഥമ യാത്രക്കായി നിറയെ വിനോദ സഞ്ചാരികൾ എത്തി. ചുരുങ്ങിയ ചിലവിൽ ഏകദിന യാത്രയായതിനാൽ വിനോദയാത്ര ആവേശമായി.പാലാ ഡിപ്പോയിൽ നിന്നും ആരംഭിച്ച മലക്കപ്പാറ സർവ്വീസിനായി രണ്ട് ഡീലക്സ് ബസുകളാണ് ക്രമീകരിച്ചത്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് മടുത്ത പ്രായമായവരും നിരവധി സ്ത്രീകളും കുട്ടികളും യാത്ര ആസ്വദിക്കുവാനായി പുറപ്പെട്ടു. 



.ഒരു ബസിനുള്ള യാത്രക്കാരെ പ്രതീക്ഷിച്ച പാലാ ഡിപ്പോ അധികൃതർ മുമ്പാകെ നിരവധി പേർ എത്തിയതോടെയാണ് രണ്ട് ഡീലക്സ് ബസുകൾ ക്രമീകരിക്കേണ്ടി വന്നത്. മുൻകൂർ റിസർവ്വ് ചെയ്യാതെ എത്തിയ ചിലർക്ക് നിരാശരായി മടേങ്ങണ്ടി വന്നു.വിനോദയാത്രാ പ്രേമികളുടെ ആവേശം കണ്ടറിഞ്ഞ ഡിപ്പോ അധികൃതർ അവധി ദിവസങ്ങളിൽ ടൂർ സർവ്വീസ് തുടരുവാൻ തീരുമാനിക്കുകയായിരുന്നു. ദീപാവലിക്കും തുടർ ഞായറാഴ്ച്ചകളിലും സർവ്വീസ് ക്രമീകരിച്ചു കഴിഞ്ഞു.സംസ്ഥാനത്തെ ആറ് ഡിപ്പോകളിൽ നിന്നാണ് അതിർത്തി ഗ്രാമവും കാനനഭംഗിയും വ ന്യമൃഗങ്ങളും നിറഞ്ഞ മലക്കപ്പാറയിലേക്കുള്ള സർവ്വീസുകൾ ആരംഭിച്ചിരിക്കുന്നത്. 


ചാലക്കുടി, ആതിരപ്പള്ളി, വാഴച്ചാൽ വഴിയാണ് കാനനഭംഗി കണ്ടുള്ള യാത്ര. മലപ്പുറം, ആലപ്പുഴ, ഹരിപ്പാട്, കുളത്തൂപ്പുഴ, പാലാ, ചാലക്കുടി എന്നീ ഡിപ്പോയിൽ നിന്നുമാണ് മലക്കപ്പാറ സർവ്വീസുകൾ .കൂടുതൽ വിനോദ കേന്ദ്രങ്ങളിലെക്ക്  ടൂർ സർവ്വീസുകൾക്കായി അധികൃതരെ സമീപിച്ചിട്ടുള്ളതായി പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം പറഞ്ഞു. ഇന്ന് (ഞായർ) രാവിലെ 6.30 ന് പാലാ ഡിപ്പോയിൽ നിന്നുമുള്ള സർവ്വീസുകൾക്ക് പാലാ എ.ടി.ഒ. പി.എ.അഭിലാഷ് പച്ചക്കൊടി വീശി.ജോജോ സഖറിയാസ്, ജയ്സൺ മാന്തോട്ടം, ആർ.രാജേഷ്, എബിൻ ജോസ്, ജോയൽ പാലാ എന്നിവരും സംബന്ധിച്ചു.

Post a Comment

0 Comments