Latest News
Loading...

സാഹസിക സഞ്ചാരിയ്ക്ക് സസ്പെൻഷൻ

 പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും  വരുത്തിയ  ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി  മാനേജിംഗ്   ഡയറക്ടര്‍ക്ക്  നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന്  ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്  ജയദീപിനെ  സസ്‌പെന്‍ഡ് ചെയ്തു. 



.പൂഞ്ഞാര്‍ സെന്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിച്ചു. 

അതിനിടെ ബസ് വെള്ളക്കെട്ടിലൂടെ ഓടിക്കുന്ന പുതിയ വീഡിയോയും പുറത്തു വന്നു. 
.


Post a Comment

0 Comments