Latest News
Loading...

കേരളാ കോൺഗ്രസ് നഷ്ട പ്രതാപം വീണ്ടെടുക്കും: സജി മഞ്ഞക്കടമ്പിൽ



  1964 ൽ തിരുനക്കര മൈതാനത്ത് ഭാരതകേസരി മന്നത്ത് പത്മനാഭൻ തിരികൊളുത്തി കേരളാ കോൺഗ്രസ് എന്ന് നാമകരണം ചെയ്ത് പി.റ്റി. ചാക്കോയുടെയും, കെ.എം. ജോർജിന്റെയും, കെ.എം.മാണിയുടെയും അനുഗ്രഹമുള്ള കർഷകരുടെ തറവാടായ കേരളാ കോൺഗ്രസ് നഷ്ടമായപ്രതാപം വീണ്ടെടുക്കുമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.


. വിവിധ ഗ്രൂപ്പുകളായി ഭിന്നിച്ച് നിന്ന കേരളാ കോൺഗ്രസുകൾ  പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ യോജിച്ച് ബ്രാക്കറ്റ് ഇല്ലാത്ത കേരളാ കോൺഗ്രസായി മാറിയിരിക്കുന്നത് ആദ്യപടിയാണെന്നും സജി കൂട്ടി ചേർത്തു.


.കേരളാ കോൺഗ്രസ് ജന്മദിനത്തോടനുബദ്ധിച്ച് പാലായിൽ സ്ഥാപിച്ച പുതിയ കൊടിമരത്തിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.   ജോഷി വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, Adv.ജോസഫ് കണ്ടം, പ്രസാദ് ഉരുളികുന്നം, പാർട്ടി നേതാക്കളായ ജോബി കുറ്റിക്കാട്ട്, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, ജയിംസ് ചടനാക്കുഴി, ഷീലാ ബാബു, ജോസ് പ്ലാശനാൽ, കെ.സി. കുഞ്ഞുമോൻ, ഷിനു പാലത്തുങ്കൽ, ജോസ് കുഴികുളം, സന്തോഷ് വള്ളോംകുഴി, മെൽബിൻ പറമുണ്ട, ടോം ജോസഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments