Latest News
Loading...

ആസാം മുസ്ലീം വംശഹത്യയ്ക്ക് കളമൊരുങ്ങുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.


അസമിലെദറംങ്ങ് ജില്ലയില്‍ ബിജെപി ഭരണകൂടം പോലിസിനെ ഉപയോഗിച്ച്  ഗ്രാമീണര്‍ക്കുനേരെ നടത്തിയ വെടിവെയ്പിൽ 2 മുസ്ലിംങ്ങൾ കൊല്ലപ്പെട്ട സംഭവം മുസ്ലിം ഉന്‍മൂലനമെന്ന ഹിന്ദുത്വഅജണ്ടയുടെ ഭാഗമാണെന്ന് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷറഫ് മൗലവി പറഞ്ഞു. 





.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട സൗത്ത് - നോർത്ത് സംയ്ക്ത ഡിവിഷൻ കമ്മിറ്റി നേതൃതത്തിൽ ആസാം മുസ്ലിം വംശഹത്യയ്ക്ക് കളമൊരുങ്ങുന്നു, വംശവെറിയൻ മാരെ കരുതിയിരിക്കുക എന്ന പ്രമേയത്തിൽ നടന്ന പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം കരമന അഷ്റഫ് മൗലവി ഉത്ഘാനം ചെയ്തു.

.മുസ്ലിം ഉന്മൂലനം ലക്ഷ്യം വെച്ച് ആര്‍എസ്എസ് വലിയ തോതിലുള്ള വംശഹത്യ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന അന്താരാഷ്ട്ര പഠനങ്ങള്‍ ഇത്തരം സംഭവങ്ങളുടെ ഭീകരത വ്യക്തമാക്കുന്നുണ്ട്. വംശഹത്യയിലേക്ക് നയിക്കുന്ന എല്ലാ ഘട്ടങ്ങളും രാജ്യത്ത് അധികാരത്തിന്റെ സൗകര്യത്തില്‍ ആര്‍എസ്എസ് നടപ്പാക്കി കഴിഞ്ഞു എന്ന് അഷറഫ് മൗലവി പറഞ്ഞു. 

.നോർത്ത് ഡിവിഷൻ പ്രസിഡന്റ് എം.എം 'മുജീബ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഡിവിഷൻ പ്രസിഡന്റ് എം.എം ഷാഹിദ് സ്വാഗതവും, സെക്രട്ടറി ഫൈസൽ ഫൈസി നന്ദിയും പറഞ്ഞു. ഷിനാസ് തേവരുപറ, ഐ.എസ് പരീത്, സാലി മൗലവി, ഖാലിദ് ചോലയ്ക്കൽ, റ്റി.എ. ഹലിൽ എന്നിവർ പ്രകടനത്തിന് നേത്യതം നൽകി

Post a Comment

0 Comments