Latest News
Loading...

ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശമില്ലെന്ന് ഹൈക്കോടതി.



ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് ഒരു അവകാശവുമില്ലെന്ന് ഹൈക്കോടതി. കണ്ണൂര്‍ സ്വദേശി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍. അനില്‍കുമാറിന്റെ ഉത്തരവ്. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന കീഴ്കോടതി വിധിക്കെതിരെയാണ് കണ്ണൂര്‍ സ്വദേശി അപ്പീല്‍ നല്‍കിയത്.


.തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകന്‍ ഡേവിഡ് റാഫേല്‍ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭാര്യാപിതാവ് ഹെന്റി  തോമസാണ് പയ്യന്നൂര്‍ സബ് കോടതിയെ സമീപിച്ചത്. ഫാ. ജെയിംസ് നസറേത്ത് തനിക്ക് ഇഷ്ടദാനമായി നല്‍കിയ ഭൂമിയാണ് ഇതെന്നും അതില്‍ വീട് വച്ചത് തന്റെ സ്വന്തം പണസ്റ്റ ഉപയോഗിച്ചാണെന്നും ഹെന്റി കോടതിയില്‍ അറിയിച്ചു. 

താന്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടില്‍ മരുമകന് യാതൊരു അവകാശവുമില്ലെന്നും ഹെന്റി വാദിച്ചു. ഹെന്റിയുടെ ഏക മകളെ വിവാഹം കഴിച്ചത് താനാണെന്നും പ്രായോഗികമായി വിവാഹത്തോടെ താനിവിടെ ദത്ത് നില്‍ക്കുകയായിരുന്നുവെന്നുമായിരുന്നു മരുമകന്‍ ഡേവിസ് റാഫേലിന്റെ വാദം. അതിനാല്‍ വീട്ടില്‍ താമസിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ഡേവിഡ് വാദിച്ചു. എന്നാല്‍ വിചാരണ കോടതി ഈ ആവശ്യം തള്ളി. ഇതിനെതിരെയാണ് ഡേവിഡ് ഹൈക്കോടതിയെ സമീപിച്ചത്. 


.മരുമകനെ കുടുംബാംഗം എന്ന നിലയില്‍ കണക്കാക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹത്തോടെ വീട്ടില്‍ ദത്തു നില്‍ക്കുകയാണെന്ന മരുമകന്റെ അവകാശവാദം ലജ്ജാകരമാണെന്ന് കോടതി പറഞ്ഞു. 

Post a Comment

0 Comments