പാലാ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പ്രഥമ ബാച്ചിലേക്ക് പി.എസ്.സി നടത്തിയ തെരഞ്ഞെടുപ്പിൽ രാമപുരം ഉഷസിൽ കുമാരി ഗോപിക ഉദയന് പൊതുവിഭാഗത്തിൽ മൂന്നാം റാങ്ക് ലഭിച്ചു.
.നിലവിൽ കേരള ലോട്ടറി വകുപ്പിലെ ജീവനക്കാരി കൂടിയാണ്. റിട്ട. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ എം.ആർ. ഉദയഭാനുവിൻ്റെയും പാലാ ഡെപ്യൂട്ടി തഹസിൽദാർ എം. ഷിജിയുടെയും പുത്രിയാണ്.
.പാലാ അൽഫോൻസാ കോളജ് മുൻ വിദ്യാർത്ഥിനിയാണ് ഗോപിക. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ അനുമോദനം അറിയിച്ചു.