Latest News
Loading...

വില കുറയാൻ പുതിയ സർക്കാർ അധികരത്തിലെത്തണം: അപു ജോൺ ജോസഫ്

കോട്ടയം: പെട്രോളിയം ഉൽപന്നങ്ങളുടെ വിലനിയന്ത്രിക്കപ്പെടണമെങ്കിൽ ബാലറ്റിലൂടെ പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്ന് കേരളാ ഇൻഫർമേഷൻ ടെക്നോളജി സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.



.കോർപ്പറേറ്റ് പ്രീണനം മാത്രംനടത്തി മുന്നോട്ടു പോകുന്ന കേന്ദ്രത്തിലെ BJP സർക്കാർ കർഷകരെയും , സാധരണ ജനങ്ങളെയും ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

.കേന്ദ്ര സർക്കാർ പെട്രോളിനും, ഡീസലിനും, വില ദിനംപ്രതി വർദ്ധിപ്പിച്ചു 100 രൂപയിൽ അധികം ആയിരിക്കുന്ന സാഹചര്യത്തിൽ വാഹനം ഉപയോഗിക്കുന്ന ആളുകൾക്ക് വീട്ടിലേയ്ക്കുള്ള ഭക്ഷണസാധനങ്ങൾ വാങ്ങിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് പെട്രോളടിക്കാൻ എത്തിയ ആളുകൾക്ക് സൗജന്യമായി ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുവാനുള്ള തീരുമാനത്തെ സംസ്ഥാന സർക്കാർ എതിർക്കുന്നത് ലാഭക്കൊതി മൂലമാണെന്നും അപു കുറ്റപ്പെടുത്തി.

.യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രസംഗം നടത്തി.
വി.ജെ.ലാലി, ജയിസൺ ജോസഫ്, പ്രസാദ് ഉരുളികുന്നം, കര്യൻ പി.കുര്യൻ, സെബാസ്റ്റ്റ്റ്യൻ ജോസഫ് , ജോയി സി. കാപ്പൻ , എബി പൊന്നാട്ട്, കുര്യൻ വട്ടമല, ഷിനു പാലത്തുങ്കൽ, ജോമോൻ ഇരുപ്പക്കാട്ട്, അഭിലാഷ് കൊച്ചുപറമ്പിൽ , സുനിൽ ഇല്ലിമൂട്ടിൽ, ജസ്റ്റിൻ പാലത്തുങ്കൽ, ജോതിഷ്മോഹൻ, ജസ്റ്റിൻ തോമസ്, സാബു താഴത്തങ്ങാടി, അമൽ പി.ബാബു, രജ്ജു കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments