Latest News
Loading...

അരുവിത്തുറ സെൻ്റ് മേരീസിൽ Focus 2021 ഉദ്ഘാടനം നാളെ



അരുവിത്തുറ:  കുട്ടികൾക്ക് ഇംഗ്ലീഷിൽ നൈപുണ്യം വളർത്താനും  GK യിൽ പാടവം നേടാനും ഉതകുന്ന 'FOCUS  2021'  പ്രോജക്ടിന് അരുവിത്തുറ സെൻ്റ് മേരീസ് LP സ്കൂളിൽ തുടക്കമാകുന്നു ബഹു.ജലവിഭവ വകുപ്പു മന്ത്രി ശ്രീ '.റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിക്കും 22/10/ 2021 വെള്ളിയാഴ്ച 10.30 am ന് ഗൂഗിൾ മീറ്റ് വഴി നടത്തപ്പെടുന്ന സമ്മേളനത്തിൽ അരുവി ത്തുറ സെൻ്റ് ജോർജ് ഫൊറോന വികാരിയുംസ്കൂൾ മാനേജരുമായ വെരി 'റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അധ്യക്ഷത വഹിക്കും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു മോൻമാത്യു  സ്വാഗതം ആശംസിക്കും. 

ഇംഗ്ലീഷ് പഠനം ഏറ്റവും അനിവാര്യമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്ക് ഇങ്ങനെ ഒരു English. Enrichment  programme  ഏറെ പ്രയോജനപ്രദമാണ് അതു പോലെ തന്നെ ചെറുപ്പം മുതലേ കുട്ടികൾ GKയിൽ നേടുന്ന പാടവം പിന്നീട് PSC, സിവിൽ സർവ്വീസ് പോലെയുള്ള ടെസ്റ്റുകൾക്ക് അവരെ പ്രാപ്തരാക്കാൻ സഹായകമാണ്. കോ വിഡ് മഹാമാരി മൂലം പomo വീടിൻ്റെ അകത്തളങ്ങളിൽ ഒതുങ്ങിയ ഈ കാലത്ത് ഇത്തരം ഓൺലൈൻ ക്ലാസുകളിലൂടെ കുട്ടികളിൽ അറിവു നിറയ്ക്കാൻ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ പ്രോഗ്രാം അരുവിത്തുറ സെൻ്റ് മേരീസ്LPS., വെയിൽ കാണാം പാറ സെൻ്റ് ജോർജ് LPS എന്നീ സ്കൂളുകളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്നു




.പാലാ കോർപ്പറേറ്റ് മാനേജർ റവ.ഫാ.ബർക്ക് മാൻസ് കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തുന്നതും ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി .സുഹ്റ അബ്ദുൾ ഖാദർ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ റവ.ഫാ.ജോർജ് പുല്ലു കാലായിൽ സന്ദേശം നല്കുന്ന ഈ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.റജി വർഗീസ് മേക്കാടൻ പ്രോജക്ട് പ്രഖ്യാപനം നടത്തുന്നതും ഡോ.ജിലു ആനി ജോൺ (Head of the. English Department, St. George college.Aruvithura ) പ്രോജക്ട് പരിചയപ്പെടുത്തുന്നതുമാണ് ഈരാറ്റുപേട്ട ഉപജില്ല വിദ്യാഭ്യസ ഓഫീസർ ശ്രീമതി ഷംല ബീവി  മുനിസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, ശ്രീമതി നയന ജേക്കബ്, PTAപ്രസിഡൻ്റ് ശ്രീ ജോസ് കിഴവഞ്ചിയിൽ എന്നിവർ ആശംസയർപ്പിക്കും വെയിൽ കാണാം പാറ സെൻ്റ് ജോർജ് LP സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിൻസൻറ് മാത്യൂസ് കൃതജ്ഞതയർപ്പിക്കും.

Post a Comment

0 Comments