Latest News
Loading...

അടിയന്തിര സഹായ ധനം വിതരണം ചെയ്തു

 കൂട്ടിക്കൽ ദുരന്തത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് വീടുകളുടെ അറ്റകുറ്റ പണികൾക്കും ചികിൽസാ ചിലവുകൾക്കുമായി പാലാ രൂപതയുടെ സഹായഹസ്തം പരിപാടിയുടെ ഭാഗമായി അടിയന്തിര ധനസഹായം വിതരണം ചെയ്തു. ആദ്യ ഘട്ടത്തിൽ കൂട്ടിക്കൽ മേഖലയിലെ 25 വീടുകൾക്കുള്ള ധനസഹായ വിതരണം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. 



.കൂട്ടിക്കൽ പള്ളി യങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി ജനറാളും മിഷൻ കോ ഓർഡിനേറ്ററുമായ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി. ഫാ.ജോസഫ് മണ്ണനാൽ , പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, രൂപതാ എസ്.എം.വൈ.എം ഡയറക്ടർ ഫാ.സിറിൾ തോമസ് തയ്യിൽ...

ഫാ.ജോസഫ്താഴത്തുവരിക്കയിൽ ,ഫാ. മാത്യു വാഴ ചാരിക്കൽ, സി. സലോമി .എഫ് .സി.സി. തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂട്ടിക്കൽ പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയായിട്ടുള്ളതായും ഗൃഹോപകരണങ്ങളും പഠനോപകരണങ്ങളും എല്ലാ വീടുകളിലും ഉറപ്പാക്കി വരുന്നതായും അർഹരായ ദുരിത ബാധിതർക്ക് അടിയന്തിര ധനസഹായം തുടർന്നും വിതരണം ചെയ്യുമെന്നും കൂട്ടിക്കൽ മിഷൻ കോ ഓർഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ അറിയിച്ചു.

Post a Comment

0 Comments