Latest News
Loading...

ഹൈറേഞ്ചില്‍ പ്രകമ്പനം. ഭൂചലനമെന്ന ആശങ്കയില്‍ ജനം




ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ ഭൂകമ്പത്തിനു സമാനമായ പ്രകമ്പനം ഉണ്ടായതായി അഭ്യൂഹം. നെടുങ്കണ്ടം, തൂക്കുപാലം മേഖലകളില്‍ നേരിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. 



.ചലനത്തിനൊപ്പം ശബ്ദവും ഉണ്ടായിരുന്നു. കൊച്ചറ പ്രദേശത്തും ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. രാത്രി 10 നു ശേഷമായിരുന്നു ചലനം അനുഭവപ്പെട്ടത്.


.വ്യാഴാഴ്ച്ച വൈകിട്ട് മുതല്‍ ഇടുക്കിയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതിനിടെയാണ് ഭൂചലനത്തിനു സമാനമായ പ്രകമ്പനം ഉണ്ടായതായി അഭ്യൂഹം പരക്കുന്നത്. സംഭവത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. 

Post a Comment

0 Comments