Latest News
Loading...

കോളേജുകള്‍ തുറന്നു. വരവേല്പുമായി വിദ്യാര്‍ത്ഥി സംഘടനകളും



ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളജുകള്‍ പൂര്‍ണമായും തുറന്നു. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, പിജി ഒന്നാം വര്‍ഷ ക്ലാസ് എന്നിവയാണ് തുടങ്ങുന്നത്. 18 ന് ആരംഭിക്കേണ്ടിയിരുന്ന ക്ലാസുകള്‍ മഴക്കെടുതിയെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു.ഡിഗ്രി, പിജി അവസാനവര്‍ഷ ക്ലാസുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. 



പാലാ സെന്റ് തോമസ് കോളേജിന് മുന്നില്‍ നവാഗതരെ വരവേല്‍ക്കാന്‍ വലിയ ഒരുക്കങ്ങളാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയിരുന്നത്. കൊടിതോരണങ്ങള്‍ സ്ഥാപിച്ചും സ്വാഗത ബോര്‍ഡുകള്‍ സ്ഥാപിച്ചും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതമോതി. കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോളജ് തുറക്കല്‍. ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒരുമിച്ചാണ് മുന്നോട്ടു പോവുക. 

കോളജുകളില്‍ തുടക്കത്തില്‍ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു നേരത്തെ പറഞ്ഞിരുന്നു. മാസ്‌ക്, ശാരീരിക അകലം, സാനിറ്റൈസര്‍ അടക്കം കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാണ്. രോഗ ലക്ഷണങ്ങളുള്ളവര്‍ കോളജില്‍ പോകരുത. ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ സമ്പര്‍ക്കത്തിലുള്ളവര്‍ ക്വാറന്റൈന്‍ പാലിക്കണം. ഹോസ്റ്റലുകളില്‍ ബയോബബിള്‍ സംവിധാനം കര്‍ശനമാണ്. പേന, പെന്‍സില്‍, പുസ്തകങ്ങള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല. കൂട്ടംകൂടുന്നതിനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. 


Post a Comment

0 Comments