Latest News
Loading...

മോട്ടോർ വ്യവസായ സംയുക്ത സംരക്ഷണസമിതി പ്രതിഷേധ കൂട്ടായ്മ



 ഈരാറ്റുപേട്ട : 15 വർഷം കാലാവധിയായ വാഹനങ്ങൾ റോഡിൽ നിരോധിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ നിർത്തിവയ്ക്കുക, പെട്രോൾ-ഡീസലിന് ഭീമമായി വർദ്ധിപ്പിച്ച വില പിൻവലിക്കുക കുത്തക കോർപ്പറേറ്റുകളെ മാത്രം സംരക്ഷിച്ചുകൊണ്ട് മറ്റു ജനങ്ങളെ ആകെ ദ്രോഹിക്കുന്ന മോദി സർക്കാരിന്റെ സകല കരിനിയമങ്ങളും പിൻവലിക്കുക, സാധാരണക്കാരെ സഹായിക്കാതെ അവഗണിക്കുന്ന ദേശസാൽകൃത ബാങ്കുകളുടെ നടപടികൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മോട്ടോർ വ്യവസായ സംയുക്ത സംരക്ഷണസമിതി ഈരാറ്റുപേട്ടയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സിഐടിയു ജില്ലാ കമ്മിറ്റി അംഗം റ്റി എസ് സ്നേഹാധനന്റെ അധ്യക്ഷതയിൽ പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ എഐടിയുസി ജില്ലാ സെക്രട്ടറി എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു. 
.
ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി എച്ച് നൗഷാദ് സ്വാഗത പ്രസംഗം നടത്തി. എസ് ടി യു ജില്ലാ ട്രഷറർ എം പി മുഹമ്മദ് കുട്ടി, കെ ടി യു സി (എം) മണ്ഡലം കമ്മിറ്റി അംഗം എ കെ നാസർ ആലുന്തറ, ബസ് ഉടമ പ്രതിനിധികൾ തോമസ് (റോബിൻ), ജോണി കുഴിത്തോട്ട്, താഹ, ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു. 

.വർഗീയത പ്രചരിപ്പിച്ച് ജനതയെ ഭിന്നിപ്പിച്ചും ജനാധിപത്യവും ഭരണഘടനയും അട്ടിമറിച്ചും, കുത്തക കോർപ്പറേറ്റുകളെ മാത്രം സംരക്ഷിക്കുന്ന കേന്ദ്രസർക്കാരിനെ പുറത്താക്കാൻ ജനാധിപത്യ മതനിരപേക്ഷ പുരോഗമന ശക്തികൾ ഒന്നിച്ചു നീങ്ങണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു

Post a Comment

0 Comments