Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ ബസ്സ് സ്റ്റാൻഡ് ഷോപ്പിംങ്ങ് കോംപ്ലക്സ് നിർമ്മാണോദ്ഘാടനം നടത്തി



40 വർഷംപഴക്കമുള്ള  ഈരാറ്റുപേട്ട  നഗരസഭ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ്  കം ഷോപ്പിംങ്ങ് കോംപ്ലക്സ് എട്ട് കോടി രൂപ മുടക്കി പുതുക്കി പണിയുന്നു .ഇതിൻ്റെ നിർമ്മാണോദ്ഘാടനം നഗരസഭ ആക്ടിംഗ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് നിർവ്വഹിച്ചു.


.ബസ് സ്റ്റാൻ്റ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ അൻസർ പുള്ളോലിൽ അദ്ധ്യക്ഷത വഹിച്ചു . നഗരസഭ മുൻ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ,സുനിത ഇസ്മായിൽ ,സഹ് ലഫിർദൗസ് ,പി .എം അബ്ദുൾ ഖാദർ ,നാസർ വെള്ളൂ പറമ്പിൽ ,റിയാസ് പ്ലാമൂട്ടിൽ ,ഫസൽ റഷീദ്, എസ്.കെ നൗഫൽ ,സുനിൽ കുമാർ, ഷെഫ്ന അമീൻ ,ഫാസില അബ്സാർ ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എച്ച് നൗഷാദ് ( കോൺഗ്രസ്), അബ്സാർ മുരിക്കോലിൽ (ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ) ഫിർദൗസ് റഷീദ് (വെൽഫയർ പാർട്ടി ) ഇ കെ മുജീബ് (സി.പി.ഐ ) റഫീഖ് പട്ടരു പറമ്പിൽ (ഐ.എൻ.എൽ ) മാഹിൻ തലപ്പള്ളി (ജനതാദൾ ) എ എം.എ.ഖാദർ  പ്രസിഡൻറ് വ്യാപാരി വ്യവസായി എകോപന സമിതി ,പ്രൊജക്ട് ഡയറക്ടർ ജോസഫ് ജോർജ് തുടങ്ങിയവർ സംസാരിച്ചു .


. ഷോപ്പിംഗ്കോംപ്ലക്സ് പൂർണ്ണമായും പൊളിച്ച് മാറ്റി രണ്ട് ലിഫ്റ്റുകളും ,ഫയർ സെക്യൂരിറ്റിയും ,30ൽ അധികം വാഷ് റൂമുകളും ,റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് സിസ്റ്റം ,ഡ്രെയിനേജ് സിസ്റ്റം ഉൾപ്പെടെ ഏറ്റവും അത്യന്താതുനിക രീതിയിലാണ് 5 നിലകളിലായി വരുന്ന ബഹുനില ബസ്സ്റ്റാൻഡ് സമൂച്ചയം പണിയുന്നത് .72 ഷട്ടർ മുറികളും 12000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഓഫീസ് ഏരിയയും ,50 ൽ അധികം കാർ പാർക്കിങ് സൗകര്യവും നിലവിൽ ഉള്ളതിനേക്കാൾ 5 ബസ്സുകൾ കൂടി പാർക്ക് ചെയ്യാനുള്ള സൗകര്യവും പുതുക്കി പണിയുന്ന നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടാകും

Post a Comment

0 Comments