Latest News
Loading...

യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പദ്ധതി "സ്‌കൂളൊരുക്കാം "


തലപ്പലം- നവംബർ മാസത്തിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന  'സ്‌കൂളൊരുക്കാം" പദ്ധതിയുടെ ഭാഗമായി,ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ തലപ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പാറ ഗവണ്മെന്റ് LP സ്ക്കൂളും പരിസരവും ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ്‌ നൗഫൽ സി എച്ചിന്റെ അധ്യക്ഷതയിൽ ചേർന്ന ഗാന്ധി അനുസ്മരണ യോഗം DCC സെക്രട്ടറി ആർ. പ്രേംജി  ഉദ്ഘാടനം ചെയ്തു. 

.യൂത്ത് കോൺഗ്രസ്‌ പാലാ അസംബ്ലി ജനറൽ സെക്രട്ടറി ആനന്ദ് വെള്ളൂകുന്നേൽ സ്വാഗതം പറഞ്ഞു.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സജി ജോസഫ്,പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വാനാഥ്‌, ബ്ലോക്ക്‌ മെമ്പർ ശ്രീകല ആർ, വാർഡ് മെമ്പർ എൽസി ജോസഫ് , ജോമി ബെന്നി, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി റോജിൻ അഞ്ഞൂറ്റിമംഗലം, ഡാമിയൻ അമ്പാറ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ ജിതിൻ കുന്നപ്പള്ളി, 

.സാജു അഞ്ഞൂറ്റിമംഗലം,ജാൻസ് ആന്റണി, , അനൂപ് ഗോപാലകൃഷ്ണൻ, ദീപു തലപ്പലം,കെ. എസ്. യൂ ഭാരവാഹികളായ ഫൈജാസ് യാസിർ, മുസമ്മിൽ റഷീദ്, ഫർസിൻ മാഹിൻ, സഫ്വാൻ സക്കീർ, അരവിന്ദ് ബേബി, ക്രിസ്റ്റി ടോമി, ജോബിൻ ജോസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.സ്കൂൾ PTA കമ്മിറ്റി യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിക്ക്‌ അനുമോദനം അറിയിച്ചു.

Post a Comment

0 Comments