Latest News
Loading...

ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ശ്രദ്ധാഞ്ജലിയുമായി ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ.


ഇരുമാപ്രമറ്റം :ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ശ്രദ്ധാഞ്ജലിയുമായി എംഡി സി എം എസ് ഹൈസ്കൂൾ. അധ്യാപകരും ഐടി ക്ലബ്ബും ഒരുക്കിയ ചിത്രീകരണത്തിൽ കുട്ടികളും രക്ഷാകർത്താക്കളും അഭിനയിച്ചിരിക്കുന്നു. 

.
ഓഗ് മെൻ്റഡ് റിയാലിറ്റി സങ്കേതത്തിലൂടെ ഒരുക്കിയ ലഘുവീഡിയോയിൽ പോർബന്തർ, മുതൽ രാജ്ഘട്ട് വരെയുള്ള സ്ഥലങ്ങളിൽ ടീച്ചറും കുട്ടികളും സന്ദർശിച്ച് ഗാന്ധിജിയുടെ ചരിത്രം അവതരിപ്പിക്കുന്നതാണ് പ്രമേയം.
നല്ലപാഠം കോ-ഓർഡിനേറ്റർ സൂസൻ വി.ജോർജ്ജ്, വിദ്യാർത്ഥികളായ കെസിയ തോമസ്, ബ്ലെസൻ, അൻവിൻ,എന്നിവർ നേതൃത്വം നല്കി.


.ക്വിസ്സ്, കൊളാഷ് ,ഗാന്ധി വേഷം എന്നിവയിൽ മത്സരം നടത്തി. ഓൺ ലൈൻ മീറ്റിംഗ് ഹെഡ്മിസ്ട്രസ് ലിൻ്റ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിജയന്തി ദിനാഘോഷം പാലാ മഹാത്മാഗാന്ധി ഗവ.ഹൈസ്കൂൾ ചരിത്ര അദ്ധ്യാപകൻ അനൂപ് പി.ആർ ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments