Latest News
Loading...

ലഹരി വിരുദ്ധ ദിനാചരണം

ഭരണങ്ങാനം:  ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന്  പാലാ എക്സൈസ് സർക്കിൾ ഓഫീസിൻ്റെയും ഗ്രീൻവാലി  റെസിഡൻസ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധചരണം അറവക്കുളം സാംസ്കാരിക നിലയത്തിൽ വച്ച് 02 - 10-2021 രാവിലെ 11 മണിക്ക് നടത്തി . 
.

.ഗ്രീൻവാലി റെസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് റെജി മാത്യൂ വടക്കേമേച്ചേരി സ്വാഗതമാശംസിച്ച യോഗം പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോൺ ഉദ്ഘാടനം ചെയ്തു . ലഹരി വിമുക്ത പ്രതിജ്ഞ അസി. എക്സൈസ് ഇൻസ്പെക്ടർ ശ്രീ.സുനിൽ കുമാർ N.K ചൊല്ലി കൊടുത്തു. ലഹരി വിരുദ്ധ സന്ദേശവും ക്ലാസും വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരവും വിമുക്തി മിഷൻ കോർഡിനേറ്റർ ശ്രീ. ബെന്നി സെബാസ്റ്റ്യൻ നിർവഹിച്ചു. 

.ആശംസകളർപ്പിച്ച് റിട്ട. ഡെ. തഹസിൽദാർ ശ്രീ.ജോയ് തളികപറമ്പിൽ ,സി. മേരിക്കുട്ടി കുടക്കച്ചിറ IHM Hospital, ശ്രീ. സെബി തുരുത്തിക്കര, ശ്രീ.റോയി ഏർത്തുകുന്നേൽ , ശ്രീമതി.മിനി ചാലിക്കോട്ടയിൽ (അംഗണവാടി ടീച്ചർ) എന്നിവർ സംസാരിച്ചു തുടർന്ന് സമ്മാനദാനവും നടത്തി. ഗ്രീൻവാലി അസോസിയേഷൻ സെക്രട്ടറി ശ്രീ. റ്റോമി ഉപ്പിടുപാറ കൃതജ്ഞത അർപ്പിച്ചു .

Post a Comment

0 Comments