Latest News
Loading...

പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു.

പൂഞ്ഞാർ തെക്കേ ഗ്രാമ പഞ്ചായത്തിൽ കടൂപ്പാറ വാർഡിൽ മുഴുവൻ കുടുംബശ്രീ യൂണിറ്റുകൾക്കും, റെസിഡൻസ് അസോസിയേഷനുകൾക്കും പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയതു, കടൂപ്പാറ വാർഡിലെ ഒരു അംഗവും എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്യോഗ വിദഗ്ധനുമായ ഡോ.ജോ ജോസഫാണ് പൾസ് ഓക്സി മീറ്ററുകൾ സംഭാവന നൽകിയത്ഓക്സിമീറ്ററുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗം അഡ്വ ഷോൺ ജോർജ് നടത്തി.

മീനച്ചിൽ ഈസ്റ്റ് അർബ്ബൻ സഹകരണ ബാങ്കിൽ പുതുതായി ആരംഭിച്ച കുടുബശ്രീ' വായ്പയെക്കുറിച്ച് ബാങ്ക് CEO എബിൻ എം എബ്രഹാം ക്ലാസെടുത്തു, പഞ്ചായത്തംഗങ്ങളായ സജിമോൻ കദളിക്കാട്ടിൽ, സജി സിബി, ബാങ്ക് മാനേജർ ജോസഫ് വി വി, എബി കളപ്പുരയ്ക്കപറമ്പിൽ,സരുൺ ,ആശ വർക്കർ, CDS അംഗം, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു,

Post a Comment

0 Comments