Latest News
Loading...

ലോക മാനസികാരോഗ്യദിനാഘോഷം മരിയസദനത്തിൽ



കേരള ഫെഡറേഷൻ ഫോർ ദി കെയർ ഓഫ് മെന്റലി ഡിസബിൽഡ് (KFCMD)ന്റെയും, വേൾഡ് അസോസിയേഷൻ ഫോർ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ (WAPR)ന്റെയും, നാഷണൽ അലിയൻസ് ഫോർ മെന്റൽ ഹെൽത്ത്‌ (NAMH)ന്റെയും പാലാ ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 10 ഞായറാഴ്ച  3 മണിയ്ക്ക് ലോക മാനസികാരോഗ്യദിനാഘോഷം മരിയസദനത്തിൽ വെച്ച് നടത്തപ്പെട്ടു.   WAPR വൈസ് പ്രസിഡന്റ്‌ ഡോ. V.K. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  ളാലം   ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. റൂബി ജോസ്, ഉദ്ഘാടനം നിര്‍വഹിച്ചു .  തിരുവല്ല പുഷ്പഗിരി കോളേജ് മനോരോഗ വിദഗ്ധനായ  ഡോ. റോയി എബ്രഹാം  കള്ളിവയലിൽ മുഖ്യ പ്രഭാഷണം നല്‍കി. 



.ശ്രീ. സുദീവ് ജനമൈത്രി പോലീസ് പാലാ,   ശ്രീ സന്തോഷ്  മരിയസദനം, , പാലാ റൊട്ടറി ക്ലബ്‌ വൈസ് പ്രസിഡന്റ്‌  ശ്രീ. സന്തോഷ്‌ മാട്ടയിൽ, വാർഡ് കൌണ്‍സിലർ  ശ്രീ. ബൈജു കൊല്ലംപറമ്പിൽ, പാലാ ബ്രില്ലിന്റ് സ്റ്റഡി സെന്റർ ഡയറക്ടര്‍ ശ്രീ. സ്റ്റീഫൻ ജോസ്, KFCMD പ്രസിഡന്റ്‌ ശ്രീ. ടോമി ദിവ്യരക്ഷാലയം, KFCMD വൈസ് പ്രസിഡന്റ്‌ ശ്രീ. V.C രാജു,  ശ്രീ. നിഖില്‍ സെബാസ്റ്റ്യൻ ശ്രീമതി. മിനി സന്തോഷ്, സോഷ്യൽ വർക്കേഴ്സ് ,നഴ്സസ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തദവസരത്തിൽ സാമൂഹ്യ സേവന രംഗത്തെ നേട്ടങ്ങള്‍ക്ക് പാല  കെയർ ഹോംസ് ഡയറക്ടർ ഫാ. ജോർജ് NCPയെയും,  ഡോ. ഫാ. തോമസ് മതിലകം  CMI യെയും  മൊമെന്റോ നൽകി ആദരിച്ചു.
.     കോവിഡ്  മഹാവ്യാധി മൂലമുള്ള ബുദ്ധിമുട്ടുകളാല്‍  അസമത്വം നിറഞ്ഞ ഒരു ലോകത്താണ് ഇന്ന് മാനസിക ആരോഗ്യം , മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുക മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുക  എന്നിവയാണ് ലോകമാനസികാരോഗ്യ ദിനത്തിന്റെ ലക്ഷ്യമെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ ഇടയിൽ പ്രവർത്തിക്കുന്നവരുടെ കടമകളെ കുറിച്ചും ലോകമെമ്പാടുമുള്ള ആളുകൾക്ക് മാനസിക ആരോഗ്യ പരിപാലനം യാഥാർഥ്യമാക്കാൻ എന്താണ് നാം ചെയ്യേണ്ടതെന്നും യോഗത്തിൽ സംസാരിച്ചു. യോഗത്തിന് ശേഷം KFCMD വാര്‍ഷിക സമ്മേളനവും നടന്നു.

.

Post a Comment

0 Comments