Latest News
Loading...

ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

 തീക്കോയി ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണവാരത്തിന് തുടക്കമായി. 

.ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾ, ഗ്രാമീണ റോഡുകൾ, പൊതു സ്ഥലങ്ങൾ, എന്നിവ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിലൂടെ വൃത്തിയാക്കും ശുചീകരണ പ്രവർത്തനങ്ങളുടെ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് കാര്യാലയത്തിൽ പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. 

.വിവിധ വാർഡുകളിൽ വൈസ് പ്രസിഡന്റ് കവിത രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൾ റോയ്,സിബി രഘുനാഥൻ, മാളു ബി മുരുകൻ,രതീഷ് പി സ്,മാജി തോമസ്,ദീപ സജി,അമ്മിണി തോമസ്,നജീമ പരീക്കൊച്,കുടുംബശ്രീ ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments