Latest News
Loading...

കൂട്ടിക്കലിലേയ്ക്ക് സഹായമെത്തിച്ച് പാലായിലെ സുഹൃത്കൂട്ടായ്മ

 30 മിനിട്ടുകള്‍ക്കൊണ്ട് രണ്ട് ലക്ഷം രൂപയുടെ വസ്ത്രങ്ങളും, സ്റ്റേഷനറി സാധനങ്ങളും, ഭക്ഷണ സാധനങ്ങളും സംഭരിച്ച് പാലായിലെ സുഹൃത്കൂട്ടായ്മ. പാലായിലെ പ്രമുഖമായ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച സാധനങ്ങള്‍ പ്രസാദ് കുരുവിള, ന്യൂ ഇന്ത്യാ ഡിവിഷണല്‍ മാനേജര്‍ മാത്യു എം. മാത്യു, സാബു എബ്രഹാം, ജോസ് കവിയില്‍, ജിജി ജോസ് ന്യൂ ഇന്ത്യാ, പി.എം. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടിക്കല്‍ സെന്റ് ജോര്‍ജ്ജ് ഫൊറോന വികാരി ഫാ. ജോസഫ് മണ്ണനാലിനെ ഏല്പിച്ചു. 


Post a Comment

0 Comments