Latest News
Loading...

'വെള്ളത്തിലെ ഡ്രൈവർ' ജയദീപിനെതിരെ കേസെടുത്തു.

പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. ആർടിഒ നല്കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. കെ.എസ്.ആർ.ടി.സിക്ക് അഞ്ചു ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടം വരുത്തിയെന്ന് എഫ്.ഐ.ആർ.



.12000-ത്തോളം രൂപ ദിവസം കളക്ഷനുണ്ടായിരുന്ന ബസാണ് വെള്ളത്തിൽ പോയത്. വാഹനം നിന്നതോടെ എഞ്ചിനു ള്ളിൽ വെള്ളാകയറി കേടായി. ഇത് നന്നാക്കിയെടുക്കാൻ 3.5 ലക്ഷത്തോളം ചെലവ് വരുമെന്നാണ് വർക്ഷോപ്പ് വി ഭാഗം റിപ്പോർട്ട് 15 ദിവസത്തെ കളക്ഷനും കൂടി പരിഗണിച്ച് നഷ്ടപരിഹാരവും ഈടാക്കിയേക്കും

ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആർടിസി ബസ് പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് പുറത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ സസ്പെൻറ് ചെയ്യുകയും ഇയാളുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു.

Post a Comment

0 Comments