Latest News
Loading...

പച്ചക്കറി തൈ വിതരണവുമായി തീക്കോയി സഹകരണ ബാങ്ക്


തീക്കോയി :തീക്കോയി സഹകരണ ബാങ്കിന്റെ പ്രവർത്തനപരിധിയിലെ എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യവുമായി ബാങ്ക് നടപ്പിലാക്കുന്ന പച്ചക്കറി കൃഷി പദ്ധതിയുടെ ഉൽഘാടനം ബാങ്ക് പ്രസിഡന്റ്‌ അഡ്വ. വി. ജെ ജോസ് വലിയവീട്ടിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സി. കെ ഗോപി മലയിൽ, മുൻ പ്രസിഡന്റുമാരായ പി എസ് സെബാസ്റ്റ്യൻ പാമ്പ്ലാനിയിൽ,എം ഐ ബേബി മുത്തനാട്ട്,ഭരണ സമിതി അംഗങ്ങളായ വി സി ജോർജ്, അമ്മിണി തോമസ്, ബേബി പുതനപ്രക്കുന്നേൽ, ജോയി പൊട്ടനാനിയിൽ, 
.ബാലകൃഷ്ണൻ തെക്കേടത്ത്‌,ജോർജ് ആഗസ്റ്റിൻ മാന്നാത്ത്, മോഹനൻ കുട്ടപ്പൻ, ലാലി താഴത്തുപറമ്പിൽ, ലിസി പോർക്കാട്ടിൽ, സെബാസ്റ്റ്യൻ പുല്ലാട്ട്, സെക്രട്ടറി ജോയിസി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.തുടർച്ചയായ ആറാം വർഷമാണ് "പച്ചക്കറിയിൽ സ്വയം പര്യാപ്തത, ഓരോ വീട്ടിലും വിഷരഹിത പച്ചക്കറി "എന്ന ലക്ഷ്യത്തോടെ തീക്കോയി സഹകരണ ബാങ്ക് പച്ചക്കറിതൈ വിതരണം നടത്തുന്നത്. 


.ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള കുടുംബങ്ങൾക്കായി ആയിരത്തി ഇരുന്നൂറോളം കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്തത്. ഈ കഴിഞ്ഞ മാസം "ഒരു വീട്ടിൽ ഒരു ചന്ദനം " പദ്ധതി നടപ്പിലാക്കി തീക്കോയി സഹകരണ ബാങ്ക് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Post a Comment

0 Comments