Latest News
Loading...

ഗാന്ധി സ്ക്വയറിൽ നടന്ന ഗാന്ധി സ്മൃതി സംഗമം

കോട്ടയം: ഗാന്ധിജി ഇല്ലാതെ ജനാധിപത്യ ഇന്ത്യയ്ക്ക് മുന്നേറാനാവില്ല എന്ന് ഡി.സി.കെ സംസ്ഥാന ജനറൽ സെക്രട്ടറി സാജു എം ഫിലിപ്പ്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ നടന്ന ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

.
സ്ത്രീ ശാക്തീകരണം, തുല്യ വേതനം, പൗരസ്വാതന്ത്ര്യം എന്നിവയ്ക്ക് വേണ്ടി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ആളാണ് ഗാന്ധിജി എന്നും സമകാലിക സമൂഹത്തിൽ ഗാന്ധിയൻ മൂല്യങ്ങൾക്ക് വളരെയധികം പ്രസക്തി ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

.ജില്ലാ പ്രസിഡന്റ് നീണ്ടൂർ പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ യു ഡി മത്തായി, ഷാജി കുറുമുട്ടം,ഷാജി മറ്റം, ബഷീർ കണ്ണാട്ട്, വൈ. മുഹമ്മദ് ഹനീഫ്, റീജ വർഗ്ഗീസ്, ടോണി തൈപ്പറമ്പിൽ, ജിഷ്ണു പറപ്പള്ളിൽ, എബ്രഹാം തോമസ് തെക്കുംഗോപരം എന്നിവർ പ്രസംഗിച്ചു.സ്മൃതി സംഗമത്തിന് മുന്നോടിയായി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.

.

Post a Comment

0 Comments